ഇന്ത്യയില് ഏറ്റവും കൂടുതല് കുടിയേറ്റം നടക്കുന്ന യൂറോപ്യന് രാജ്യങ്ങളിലൊന്നാണ് ജര്മ്മനി. ജോലിക്കും, പഠനത്തിനുമായി നിരവധി യുവതീ-യുവാക്കളാണ് ജര്മ്മനിയിലേക്ക് വിമാനം കയറുന്നത്.
ഇപ്പോഴിതാ ജര്മ്മനി സ്വപ്നം കാണുന്നവര്ക്ക് പുതിയൊരു സന്തോഷവാര്ത്തയുണ്ട്. ഇനി വരും വര്ഷങ്ങളില് ഇന്ത്യക്കാര്ക്ക് 90,000 വിസകള് അനുവദിക്കുമെന്ന് പ്രഖ്യാപിചിരിക്കുകയാണ് ജര്മ്മന് സര്ക്കാര്. ജര്മ്മന് ബിസിനസ് 2024-ന്റെ 18ാമത് ഏഷ്യ പസഫിക് കോണ്ഫറന്സില് വെച്ചാണ് ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നാണ് റിപ്പോര്ട്ട്.
നേരത്തെ ഓരോ വര്ഷവും 20,000 വിസകളാണ് ഇന്ത്യക്കാര്ക്കായി അനുവദിച്ചുകൊണ്ടിരുന്നത്. ഇതാണ് ഇപ്പോള് 3.5 മടങ്ങ് വര്ധിപ്പിക്കാന് തീരുമാനയത്. വിവിധ തൊഴിലിടങ്ങളില് പ്രത്യേകിച്ച് പ്രൊഫഷണല് തൊഴിലാളികള്ക്ക് മികച്ച സാധ്യതയാണ് വരാനിരിക്കുന്നത്.
ജര്മ്മനിക്ക് വേണം തൊഴിലാളികളെ,
കഴിഞ്ഞ കുറച്ച് നാളുകളായി വലിയ തൊഴിലാളി ക്ഷാമമാണ് ജര്മ്മനി നേരിടുന്നത്. രാജ്യത്ത് തൊഴില് ശക്തിയില് കഴിഞ്ഞ പതിറ്റാണ്ടിനിടെയുണ്ടായ വലിയ കുറവാണ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. ടെക് മേഖല മുതല് മെഡിക്കല്, സ്കില്ഡ് വര്ക്കര് മേഖലയില് വരെ തൊഴിലാളി ക്ഷാമമുണ്ട്. കൂടുതല് വിദേശ തൊഴിലാളികളെ രാജ്യത്തെത്തിച്ച് പ്രതിസന്ധി മറികടക്കുമെന്ന് ജര്മ്മന് സര്ക്കാര് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകത്താകമാനം ഇന്ത്യയില് നിന്ന് വലിയ തോതിലുള്ള കുടിയേറ്റം നടക്കുന്ന സാഹചര്യത്തില് കൂടുതല് ഇന്ത്യക്കാരെയാണ് ജര്മ്മനിയും ലക്ഷ്യമിടുന്നത്.
ഇന്ത്യക്കാര്ക്കുള്ള വിസ വര്ധിപ്പിച്ചത് വിവിധ മേഖലകളിലെ കൂടുതല് പ്രൊഫഷണലുകള്ക്ക് അവസരം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിസ പരിധി ഉയര്ത്താനുള്ള തീരുമാനം ഇന്ത്യയുടെ ടാലന്റ് പൂളില് ജര്മ്മനിയ്ക്കുള്ള താല്പ്പര്യത്തേയും പ്രതിഫലിപ്പിക്കുന്നു. ഇന്ഫര്മേഷന് ടെക്നോളജി, എഞ്ചിനീയറിംഗ്, ഹെല്ത്ത് കെയര് തുടങ്ങിയ മേഖലകളില് ഇന്ത്യന് പ്രൊഫഷണലുകള്ക്ക് മെച്ചപ്പെട്ട അവസരങ്ങള് സൃഷ്ടിക്കുന്നതാണ് പുതിയ തീരുമാനം.
ഇതിലൂടെ ജര്മ്മന് വിസ നടപടികള് കൂടുതല് കാര്യക്ഷമമാവും. പുതുമുഖങ്ങള്ക്ക് തൊഴിലവസരങ്ങള് സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇന്ത്യക്കാര്ക്കുള്ള വിസ ക്വാട്ടയിലെ വിപുലീകരണം ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുകയും വിദ്യാഭ്യാസം, ഗവേഷണം, പ്രൊഫഷണല് പരിശീലനം എന്നിവയില് സഹകരണം വളര്ത്തുകയും ചെയ്യുമെന്നും വിദഗ്ദര് ചൂണ്ടിക്കാട്ടുന്നു.
german government will issue 90000 new visa per year