Thursday, November 21, 2024

കേരള പൊലിസില്‍ സ്ഥിര ജോലി; ഫിസിക്കല്‍ ടെസ്റ്റില്ലാതെ സര്‍വീസില്‍ കയറാം; ഈ യോഗ്യതയുള്ളവരെ കാത്തിരിക്കുന്നത് വമ്ബന്‍ അവസരം

കേരള പൊലിസ് വകുപ്പിന് കീഴിൽ ജോലി നേടാം. ഫിങ്കർ പ്രിന്റ് സെർ ച്ചർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുള്ളത്.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. ഫിങ്കർ പ്രിന്റ് സെർച്ചർ പോസ്റ്റിൽ കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാർഥികൾക്ക് സെപ്റ്റംബര് 4 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക& ഒഴിവ്

കേരള പോലിസിൽ ഫിങ്കർ പ്രിന്റ് സെർച്ചർ ജോലി. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കാറ്റഗറി നമ്ബർ : 233/2024

ശമ്ബളം

43,400 രൂപ മുതല് 91,200 രൂപ വരെ.

പ്രായപരിധി

18 മുതൽ 36 വയസ്സ് . (സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്).

യോഗ്യത

  • കെമിസ്ട്രി/ ഫിസിക്സിൽ ബി.എസ്.സി
  • താഴെ നൽകിയിരിക്കുന്ന വിഷ്വൽ യോഗ്യതകൾ ഉണ്ടായിരിക്കണം,
  • Distant Vision 6/6 Snellen 6/6 Snellen
  • Near Vision 0.5 Snellen 0.5 Snellen

ഉദ്യോഗാർഥികൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന സെപ്റ്റംബർ 4 വരെ ഓൺലൈൻ അപേക്ഷ നൽ കാം. അപേക്ഷിക്കുന്നതിന് മുമ്ബായി താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച്‌ മനസിലാക്കാൻ ശ്രമിക്കുക.

ശ്രദ്ധിക്കുക, ഉദ്യോഗാർഥികൾ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷന് പ്രകാരം രജിസ്റ്റര് ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര് ചെയ്ത വിദ്യാര്ഥികള്ക്ക് അവരുടെ യൂസര് ഐഡിയും, പാസ് വേര്ഡും ഉപയോഗിച്ച്‌ ലോഗിന് ചെയ്യാം. അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31122014ന് ശേഷം എടുത്തതായിരിക്കണം. ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാര്ഥികള് ഓണ്ലൈന് അപേക്ഷയുടെ സോഫ്റ്റ് കോപ്പി/ പ്രിന്റ് ഔട്ട് സൂക്ഷിക്കണം.

അപേക്ഷ: click

വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular