യു കെയിലെ വിവിധ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് ഡോക്ടര്മാരെ നിയമിക്കുന്നതിന് നോര്ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നവംബര് ആദ്യവാരം നടക്കും.
2024 നവംബര് 07 മുതല് 14 വരെ തീയതികളില് എറണാകുളത്ത് വെച്ചാണ് ഇന്റര്വ്യൂ നടക്കുക.
തസ്തിക
വിവിധ ഡിപ്പാര്ട്ട്മെന്റുകളില് സീനിയര് ക്ലിനിക്കല് ഫെല്ലോസ്, സ്പെഷ്യാലിറ്രി ഡോക്ടര്മാര്, പാത്ത് വേ ഡോക്ടര്മാര്, എന്നിവരെയാണ് നിയമിക്കുന്നത്. എമര്ജന്സി മെഡിസിന്, അക്യൂട്ട് മെഡിസിന്, ഓങ്കോളജി ഡിപ്പാര്ട്ട്മെന്റിലേക്ക് സ്പെഷ്യാലിറ്റി ഡോക്ടര്മാര്.ഓങ്കോളജി, ഗ്യാസ്ട്രോ എന്ററോളജി ഹെപ്പറ്റോളജി (ന്യൂറോ എന്ഡോക്രൈന് ട്യൂമര്) ഇന്റര്നാഷണല് സീനിയര് പോര്ട്ട് ഫോളിയോ പാത്ത് വേ ഡോക്ടര്മാര്.
കാര്ഡിയോ, എമര്ജന്സി മെഡിസിന്, റേഡിയോളജി, ഡയബറ്റീസ്, പാത്തോളജി, യൂറോളജി, ഹെമറ്റോളജി എന്നീ സ്പെഷ്യലാറ്റികളിലേക്കാണ് നിയമനം.
യോഗ്യത
സീനിയര് ക്ലിനിക്കല് ഫെല്ലോസ് തസ്തികയിലേക്ക് കുറഞ്ഞത് മൂന്ന് വര്ഷത്തെ പ്രവൃത്തി പരിചയമാണ് ചോദിക്കുന്നത്.
സ്പെഷ്യാലിറ്റി ഡോക്ടര്മാര്ക്ക് നാല് വര്ഷവും, സീനിയര് പോര്ട്ട് ഫോളിയോ പാത്ത് വേ തസ്തികയില് 12 വര്ഷത്തെയും പ്രവൃത്തി പരിചയം ആവശ്യാണ്.
ശമ്ബളം
വിവിധ തസ്തികകളിലായി 43,821 പൗണ്ട് മുതല് 107,155 പൗണ്ട് വരെ ശമ്ബളം ലഭിക്കും.
ഇതിന് പുറമെ ജി.എം.സി രജിസ്ട്രേഷന് സ്പോണ്സര്ഷിപ്പ് ഉള്പ്പെടെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്ഥികള് വിശദമായ സിവി മറ്റ് യോഗ്യത സര്ട്ടിഫിക്കറ്റുകള് ഉള്പ്പെടെ, പാസ്പോര്ട്ടിന്റെ പകര്പ്പ് സഹിതം http://www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്ശിച്ച് നവംബര് 23നകം അപേക്ഷ നല്കണം.
വിശദവിവരങ്ങള്ക്ക് 04712770536, 539, 540, 577 എന്നീ നമ്ബറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്) 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നോര്ക്ക ഗ്ലോബല് കോണ്ടാക്‌ട് സെന്ററിന്റെ ടോള് ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള് സര്വീസ്) ബന്ധപ്പെടാവുന്നതാണെന്ന് നോര്ക്ക അറിയിച്ചു.
Norca with huge recruitment to Europe Interview will be held in first week of November