യുഎഇയിൽ തൊഴിൽ അവസരങ്ങൾ തേടുകയാണോ. ഇതാ സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി നിരവധി ഒഴിവുകൾ. ഡ്രൈവർ, ഹെവി ഓപ്പറേറ്റർ, വിഞ്ച് ക്രെയിൻ ഓപ്പറേറ്റർ, ടാലി ക്ലർക്ക് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം
അപേക്ഷിക്കാനുള്ള പ്രായപരിധി24 നും 41 നും ഇടയിലാണ്. പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. 10 ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. ശാരീരികമായി ഫിറ്റായിരിക്കണം. വാക്സിനേഷൻ എടുത്തവരായിരിക്കണം. ഇംഗ്ലീഷിലുള്ള ആശയ വിനിമയം- ലെവൽ 1 ആണ്
ഒഴിവുകൾ
ഡ്രൈവർ ഹെവി ഡ്യൂട്ടി തസ്തികയിൽ 20 ഒഴിവുകളാണ് ഉള്ളത്. 2500 എഇഡിയാണ് ശമ്പളമായി ലഭിക്കുക. ഇതിൽ 900 ആണ് അടിസ്ഥാന ശമ്പളം. ഡബ്ല്യുഎൻ അലവൻസായി 1300 ഉം ഭക്ഷണത്തിനായി 300 ദിർഹവുമാണ് ലഭിക്കുക. 8 മണിക്കൂർ ജോലി ഉണ്ടാകും. രണ്ട് വർഷത്തെ പ്രവർത്തന പരിചയം ആവശ്യമാണ്.
വിഞ്ച് ക്രെയിൻ ഓപറേറ്റർ തസ്തികയിൽ 30 ഒഴിവുകളാണ് ഉള്ളത്. 2500 എഇഡിയാണ് ശമ്പളം.00 ആണ് അടിസ്ഥാന ശമ്പളം. ഡബ്ല്യുഎൻ അലവൻസായി 1300 ഉം ഭക്ഷണത്തിനായി 300 ദിർഹവുമാണ് ലഭിക്കുക. 8 മണിക്കൂരാണ് അടിസ്ഥാന ജോലി സമയം
ഹെവി ഓപ്പറേററ്റർ തസ്തികയിൽ 50 ഒഴിവുകളാണ് ഉള്ളത്. 1850 ദിർഹമാണ് ശമ്പളം. 900 അടിസ്ഥാന ശമ്പളം. ഡബ്ല്യുഎൻ 650 ദിർഹവും 300 ഭക്ഷണത്തിനും ലഭിക്കും. 8 മണിക്കൂർ ജോലിയായിരിക്കും ലഭിക്കുക.
ടാലി ക്ലർക്ക് ഒഴിവിലേക്ക് 50 ഒഴിവുകൾ ഉണ്ട്. 1200 ദിർഹം ശമ്പളമായി ലഭിക്കും. 900 ആണ് അടിസ്ഥാന ശമ്പളം. 300 ദിൽഹരം ഡബ്ല്യുഎൻ. 8 മണിക്കബർ ജോലി.
ജോലി സംബന്ധമായ മറ്റ് വിവരങ്ങൾ ഒഡപെക് വിജ്ഞാപനത്തിൽ അറിയാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 10 ന് മുൻപായി recruit@odepc.in എന്ന മേൽവിലാസത്തിൽ സിവി അയക്കണം. കൂടുതൽ വിവരങ്ങൾ്ക്ക്-https://odepc.kerala.gov.in/jobs/driver-heavy-operator-operator-winch-cranes-and-tally-clerks-required-for-uae/
ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ)
ഒഡപെക് മുഖേന ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 7നും 8 നും അങ്കമാലിയിൽ വെച്ച് അഭിമുഖം നടക്കും.ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ എന്നിവയ്ക്കൊപ്പം ഓട്ടോകാഡ്, റിവെറ്റ് ട്രെയിനിംഗ് കോഴ്സും കഴിഞ്ഞിരിക്കണം. പ്രായപരിധി 21-30.
1250 എഇഡിയാണ് ശമ്പളമായി ലഭിക്കുക. ഇത് കൂടാതെ സൗജമ്യ താമസവും ഗതാഗതവും ലഭിക്കും.
അഭിമുഖം
സിവി രണ്ട് കോപ്പി, (ഫോട്ടോ പതിപ്പിച്ചത്), പാസ്പോർട്ട് ഒറിജനലും കോപ്പിയും മറ്റ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും കൈയ്യിൽ കരുതണം. രാവിലെ 9 നാണ് റിപ്പോർട്ടിങ് സമയം