Thursday, November 21, 2024

പ്ലസ് ടു ഉണ്ടോ? കേരളത്തില്‍ സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; 69,100 രൂപ വരെ ശമ്ബളം

കേന്ദ്ര സേനകളില് ജോലി ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. സെന്ട്രല് ഇന്ഡസ്ട്രിയല് സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ഇപ്പോള് കോണ്സ്റ്റബിള് തസ്തികയില് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.

പ്ലസ് ടു യോഗ്യതയുള്ളവര്ക്കായി ആകെ 1130 ഒഴിവുകള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാര്ഥികള്ക്ക് ഓണ്ലൈനായി സെപ്റ്റംബര് 30 വരെ അപേക്ഷിക്കാം.

തസ്തിക& ഒഴിവ്

സെന്ട്രല് ഇന്ഡസ്ട്രിയല് സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) കോണ്സ്റ്റബിള് / ഫയര് റിക്രൂട്ട്മെന്റ്. ആകെ 1130 ഒഴിവുകള്. നോട്ടിഫിക്കേഷന് പ്രകാരം പുരുഷ ഉദ്യോഗാര്ഥികള്ക്കായി താല്ക്കാലിക നിയമനമാണ് നടക്കുന്നത്. കേരളമടക്കം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒഴിവുകള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില് ആകെ 18 ഒഴിവുകളും, നക്സല്/മിലിട്ടന്സി മേഖലകളില് 19 ഒഴിവുകളുമുണ്ട്.

ശമ്ബളം

21,700 രൂപമുതല് 69,100 രൂപ വരെ.

പ്രായപരിധി

18 മുതല് 23 വയസ് വരെ. (സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും)

കൂടുതല് തൊഴില് വാര്ത്തകള്ക്ക് ഗ്രൂപ്പില് ജോയിന് ചെയ്യുക

യോഗ്യത

പ്ലസ് ടു വിജയം

(The Candidates must have passed 12th class or equivalent qualification from a recognized Board/ Universtiy with science subject on or before closing date of reciept of online application form.)

അപേക്ഷഫീസ്

എസ്.സി, എസ്.ടി, വിമുക്ത ഭടന്മാര് എന്നിവര് ഫീസടക്കേണ്ടതില്ല. മറ്റുള്ളവര്ക്ക് 100 രൂപ ഫീസായി അടയ്ക്കണം.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് സി.ഐ.എസ്.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങളറിയാം. ഫിസിക്കല് എഫിഷ്യന്സി ടെസ്റ്റ്, ഫിസിക്കല് സ്റ്റാന്ഡേര്ഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. ഉദ്യോഗാര്ഥികള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്കുക. അപേക്ഷ സംബന്ധിച്ച പൂര്ണ്ണ വിവരങ്ങള് ചിത്രങ്ങള് സഹിതം വിജ്ഞാപനത്തിലുണ്ട്.

അപേക്ഷ: click

വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular