ഹൈദരാബാദിലെ മിശ്ര ധാതു നിഗം ലിമിറ്റഡില്‍ വിവിധ ട്രേഡുകളിലായി അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് നടക്കുന്നു. ആകെ 43 ഒഴിവുകളിലേക്ക് താല്‍ക്കാലിക റിക്രൂട്ട്മെന്റാണ് നടക്കുക.
മേയ് 07 വരെ നടക്കുന്ന അഭിമുഖം മുഖേനയാണ് തിരഞ്ഞെടുപ്പ്.
ഒഴിവുകള്‍: ഫിറ്റര്‍, ഇലക്ട്രീഷ്യന്, ടര്‍ണര്‍, വെല്‍ഡര്‍
യോഗ്യത: പത്താം ക്ലാസ് വിജയിച്ചിരിക്കണം. അതോടൊപ്പം ബന്ധപ്പെട്ട ട്രേഡില്‍ ഐടി ഐ യോഗ്യതയും ഉണ്ടായിരിക്കണം. പുറമെ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.
പ്രായപരിധി: 33 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഐടി ഐ യോഗ്യതയ്ക്ക് പുറമെ മെറ്റലര്‍ജിക്കല്‍/ മെക്കാനിക്കല്‍ വിഭാഗങ്ങളിലായി ഡിപ്ലോമ, ഡിഗ്രിക്കാര്‍ക്കും ഒഴിവുകളുണ്ട്. 38 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. മെറ്റലര്‍ജിക്കല്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമയും 3 വര്‍ഷത്തെ പരിചയവുമുണ്ടായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ നല്കുന്നതിനുമായി http://www.midhaniindia.in സന്ദര്‍ശിക്കുക.
ഐടിഡിസിയില്‍ അവസരം
ഡല്‍ഹിയിലെ ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 26 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടിഡിസി നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. ഏപ്രില്‍ 30ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
ഒഴിവുകള്‍: ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ഷെഫ്, അസിസ്റ്റന്റ് കമ്ബനി സെക്രട്ടറി തസ്തികകളിലാണ് ഒഴിവുള്ളത്.
ഐടിഡിസിയുടെ അശോക് ട്രാവല്‍സ് ആന്റ് ടൂര്‍സ് ഡിവിഷനില്‍ ജൂനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്സ്), കൗണ്ടര്‍ അസിസ്റ്റന്റ് തസ്തികകളില്‍ 8 ഒഴിവുകളുമുണ്ട്. ഏപ്രില്‍ 30ന് മുന്‍പായി അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക്: http://www.itdc.co.in സന്ദര്‍ശിക്കുക.
Assistant, Manager, Accountant, and other positions in itdc and mithani. apply before april 30