മൃ ഗസംരക്ഷണ വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ നടത്തുന്ന കന്നുകാലി സെന്‍സസിനോടനുബന്ധിച്ച് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കായി എന്യുമറേറ്റര്‍മാരെ നിയമിക്കുന്നുണ്ട്.
ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വായിച്ച് യോഗ്യത വിവരങ്ങളറിയാം.
പശുസഖി പ്രവര്‍ത്തകര്‍, വിരമിച്ച ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍, ക്ഷീരവികസന വകുപ്പിലെ ഡയറി പ്രൊമോട്ടേഴ്സ്, വിമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്നിവര്‍ അതത് പഞ്ചായത്ത് പരിധിയില്‍ വരുന്ന മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജനെ ബന്ധപ്പെടേണ്ടതാണ്.
ഒക്ടോബര്‍ 4ന് ഉച്ചയ്ക്ക് 2 മണിവരെയാണ് സമയപരിധി. സംശയങ്ങള്‍ക്ക്: 04862 222894
Recruitment of Field Census Enumerator in Animal Husbandry Department Tomorrow is the last date
കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
വയനാട് മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലായി ട്യൂട്ടര്‍/ ഡെമോണ്‍സ്ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളില്‍ പ്രതിമാസം 45000 രൂപ ഏകീകൃത ശമ്ബളത്തില്‍ (Consolidated pay) കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ (പെര്‍മനന്റ്) രജിസ്ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാര്‍ക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം 8ന് രാവിലെ 11 ന് കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ലൈഫ് ഗാര്‍ഡ് നിയമനം
2024 വര്‍ഷത്തെ ട്രോളിംഗ് നിരോധന കാലയളവിനുശേഷം കടല്‍രക്ഷാ പ്രവര്‍ത്തനത്തിന് ലൈഫ് ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന് 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ള രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളിയും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ (എന്‍ഐഡബ്ല്യൂഎസ്) പരിശീലനം പൂര്‍ത്തിയാക്കിയവരും പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരുമാകണം. സീ റസ്ക്യൂ സ്ക്വാഡ്/ ലൈഫ് ഗാര്‍ഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്കും കണ്ണൂര്‍ ജില്ലയിലെ താമസക്കാര്‍ക്കും 2018 ലെ പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ലഭിക്കും. താല്പര്യമുള്ളവര് പാസ്പ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ adfisherieskannur@gmail.com വിലാസത്തിലോ ഒക്ടോബര്‍ എട്ട് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2732487, 9496007039