കേരള സര്ക്കാര് സ്ഥാപനമായ കെല്ട്രോണ് തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആന്ഡ് സപ്ലൈ ചെയിന് മാനേജ്മെന്റ്, കമ്ബ്യൂട്ടര് ഹാര്ഡ്വെയര് ആന്ഡ് നെറ്റ്വര്ക്ക് മെയിന്റനന്സ്, ഡി.സി.എ, പി.ജി.ഡി.സി.എ, മൊബൈല് ഫോണ് ടെക്നോളജി, മോണ്ടിസോറി ടീച്ചേര്സ് ട്രെയിനിങ്, ഡിജിറ്റല് മാര്ക്കറ്റിങ്, അക്കൗണ്ടിങ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം സ്പെന്സര് ജംഗ്ഷനിലെ കെല്ട്രോണ് നോളജ് സെന്ററിലോ 04712337450, 04712320332 എന്നീ നമ്ബറുകളിലോ ബന്ധപ്പെടണം.
അസാപ് കേരള
അസാപ് കേരളയില് ഡിപ്ലോമ ഇന് മോളിക്കുലര് വൈറോളജി ആന്റ് അനലിറ്റിക്കല് ടെക്നിക്സ് കോഴ്സിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു. തിരുവനന്തപുരത്തുള്ള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്സ്ഡ് വൈറോളജിയില് വച്ചാണ് പരിശീലനം. ലൈഫ് സയന്സ് വിഷയങ്ങളില് ബിരുദം, ബി.ടെക് / എം.ടെക് ബയോ ടെക്നോളജി, ബി വി എസ് സി, എം ബി ബി എസ്, ബി ഡി എസ് യോഗ്യതകള് ഉള്ളവര്ക്ക് അപേക്ഷിക്കാം. അപേക്ഷകള് ഡിസംബര് 8ന് മുന്പ് ഓണ്ലൈനായി സമര്പ്പിക്കണം. കൂടുതല് വിവരങ്ങള്ക്ക്: 9495999741, http://www.asapkerala.gov.in.
സ്കില് ഡെവലപ്മെന്റ്
സര്ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴില് പ്രവര്ത്തിക്കുന്ന അസാപ് കേരളയില് സ്കില് ഡെവലപ്മെന്റ് എക്സിക്യൂട്ടിവ് എംപാനല്മെന്റിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്പ്പിക്കുന്നതിന് 500 രൂപയാണ് ഫീസ്. അസാപ് കേരളയുടെ സിഇടി കോഴ്സ് പൂര്ത്തിയാക്കിയവര്ക്ക് അപേക്ഷ ഫീസില്ല. നവംബര് 30 ന് വൈകിട്ട് 5 മണിക്ക് മുന്പ് ഓണ്ലൈനായി അപേക്ഷിക്കണം. കൂടുതല് വിവരങ്ങള്ക്കും അപേക്ഷ സമര്പ്പിക്കുന്നതിനും: https://connect.asapkerala.gov.in/jobs/view/40848.
Vocational Course at Keltron Many opportunities in Asapi