Saturday, July 5, 2025

ഭാരത് ഇലക്‌ട്രോണിക്‌സില്‍ 229 എഞ്ചിനീയര്‍; ഒന്നര ലക്ഷത്തിനടുത്ത് ശമ്ബളം; ഡിസംബര്‍ 10 വരെ അപേക്ഷിക്കാം

ഭാരത് ഇലക്‌ട്രോണിക്സില് എഞ്ചിനീയര്മാരെ നിയമിക്കുന്നു. ഭാരത് ഇലക്‌ട്രോണിക് ലിമിറ്റഡ് ബെംഗളൂരു കോംപ്ലക്സിലേക്കും മറ്റ് പ്രോജക്ടുകളിലേക്കും കരാര് അടിസ്ഥാനത്തിലാണ് എഞ്ചിനീയര്മാരെ ആവശ്യമുള്ളത്.

229 ഒഴിവുകളുണ്ട്. ഡിസംബര് 10 വരെ ഓണ്ലൈനായി അപേക്ഷ നല്കാം.

തസ്തിക & ഒഴിവ്

ഭാരത് ഇലക്‌ട്രോണിക്സില് എഞ്ചിനീയര്.

ബെംഗളൂരു കോംപ്ലക്സ്- ഇലക്‌ട്രോണിക്സ് 48, മെക്കാനിക്കല് 52, കമ്ബ്യൂട്ടര് സയന്സ് 75, ഇലക്‌ട്രിക്കല് 2.

അംബാല/ ജോഡ്പൂര്/ ബധിന്ധ- ഇലക്‌ട്രോണിക്സ്- 3.

മുംബൈ, വിശാഖപട്ടണം- ഇലക്‌ട്രോണിക്സ് 24.

വിശാഖപട്ടണം, ഡല്ഹി, ഇന്ദോര്- കമ്ബ്യൂട്ടര് സയന്സ് 10

ഗാസിയാബാദ്- ഇലക്‌ട്രോണിക്സ് 10, കമ്ബ്യൂട്ടര് സയന്സ് 5.

യോഗ്യത

ബന്ധപ്പെട്ട വിഷയത്തില് നാലുവര്ഷത്തെ അംഗീകൃത ബി.ഇ/ ബി.ടെക്/ തത്തുല്യം.

പ്രായപരിധി

28 വയസ് വരെ. (1.11.2024 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും) ഒബിസിക്കാര്ക്ക് 3 വര്ഷവും, പട്ടിക വിഭാഗക്കാര്ക്ക് 5 വര്ഷവും, ഭിന്നശേഷി വിഭാഗക്കാര്ക്ക് 10 വര്ഷവും വയസിളവുണ്ട്.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 40,000 രൂപ മുതല് 1,40,000 രൂപ വരെ ശമ്ബളമായി ലഭിക്കും.

അപേക്ഷ ഫീസ്

പട്ടിക/ ഭിന്നശേഷി/ വിമുക്തഭടന്മാര് എന്നിവര്ക്ക് ഫീസില്ലാതെയും, മറ്റുള്ളവര്ക്ക് 472 രൂപ അപേക്ഷ ഫീസുണ്ട്.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് http://www.bel-india.in/careers എന്ന വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഡിസംബര് 10ന് മുന്പായി അപേക്ഷിക്കാം. ഷോര്ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബെംഗളൂരുവില് കമ്ബ്യൂട്ടര് അധിഷ്ഠിത ടെസ്റ്റിന് ക്ഷണിക്കും. ഇതില് യോഗ്യത നേടിയവരെ അഭിമുഖം നടത്തി തിരഞ്ഞെടുക്കും.

229 Engineer at Bharat Electronics Salary upto half lakhs You can apply till December 10

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

error: Content is protected !!