സംസ്ഥാനത്തെ സര്ക്കാര് / പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവിലേക്ക് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു.
കേന്ദ്ര സര്ക്കാരിന് കീഴില് ചെന്നൈയിലെ ദക്ഷിണമേഖല ബോര്ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില് എറണാകുളം കളമശ്ശേരിയിലുള്ള സൂപ്പര്വൈസറി ഡവലപ്മെന്റ് സെന്ററും ചേര്ന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
യോഗ്യത
മൂന്ന് വര്ഷ പോളി ടെക്നിക് ഡിപ്ലോമ, അല്ലെങ്കില് ബി.ടെക്, ബി.എ, ബി.എസ്.സി, ബി.കോം പാസായി അഞ്ചുവര്ഷം കഴിയാത്തവരും അപ്രന്റീസ് ആക്‌ട് പ്രകാരം പരിശീലനം ലഭിക്കാത്തവരുമായിരിക്കണം.
സ്റ്റൈപ്പന്ഡ്: ബി.ടെക്, ബി.എസ്.സി, ബികോം യോഗ്യതക്കാര്ക്ക് 9000 രൂപയും ഡിപ്ലോമക്കാര്ക്ക് 8000 രൂപയും.
സൂപ്പര്വൈസറി ഡവലപ്മെന്റ് സെന്ററില് രജിസ്റ്റര് ചെയ്ത് ശേഷം ഇ-മെയിലില് ലഭിച്ച രജിസ്ട്രേഷന് കാര്ഡും സര്ട്ടിഫിക്കറ്റുകളുടെയും മാര്ക്ക് ലിസ്റ്റുകളുടെയും അസ്സലും പകര്പ്പും ബയോഡാറ്റയുടെ പകര്പ്പും സഹിതം ഇന്റര്വ്യൂവിന് ഹാജരാകണം.
ഒന്നില്കൂടുതല് സ്ഥാപനങ്ങളില് ഇന്റര്വ്യൂവിന് പങ്കെടുക്കാം. സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാര്ക്ക് ലിസ്റ്റുകള്, ബയോഡാറ്റ എന്നിവയുടെ പകര്പ്പുകള് കരുതണം. പങ്കെടുക്കുന്ന കമ്ബനികള്, ഒഴിവുകള്, ഇന്റര്വ്യൂ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള് http://www.sdcentre.org ല് 29 ന് പ്രസിദ്ധീകരിക്കും.
ഈ മാസം 30ന് മുന്പ് http://www.sdcentre.org വെബ്സൈറ്റിലൂടെ രജിസ്റ്റര് ചെയ്യണം. ഇന്റർവ്യൂ ഓഗസ്റ്റ് 31 ന് രാവിലെ 8 മുതല് കളമശ്ശേരി വനിത പോളിടെക്നിക് കോളജില്.