ആക്രി എന്ന് എല്ലാവരും നിസാരമായി പറയുന്ന മേഖല ഇനി സ്മാര്‍ട്ടായി മാറുകയാണ്. നാം ഉപേക്ഷിക്കുന്ന പാഴ് വസ്‌തുക്കൾ വില്‍ക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് തയ്യാറായിക്കഴിഞ്ഞു. കേരള ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മൊബൈല്‍ ആപ്പ് നിര്‍മിച്ചിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ ആക്രി സാധനങ്ങള്‍ തേടി നിരവധിപേരാണ് വീടുകളും വ്യാപാര സ്ഥാപങ്ങളും കയറി ഇറങ്ങിയിരുന്നത്. പിന്നീട് സാധങ്ങള്‍ കടയില്‍ എത്തിച്ചു നല്‍കുന്ന സംവിധാനത്തിലേയ്ക്ക് മാറി. എങ്കിലും ആക്രി സാധനങ്ങൾ ശേഖരിച്ച് വില്‍പന നടത്തി ഉപജീവനം കണ്ടെത്തുന്ന നിരവധിപേർ എപ്പഴും ഈ മേഖലയിലുണ്ട്.
പാഴ് വസ്‌തുക്കളുടെ ശേഖരണത്തിനായി ‘ആക്രി കട’ ആപ്പ് പുറത്തിറക്കി. കേരള സ്‌ക്രാപ്പ് മെർച്ചന്റ്‌സ് അസോസിയേഷന്റെ (കെഎസ്‌എംഎ) നേതൃത്വത്തിൽ പുറത്തിറക്കിയ ആപ്പിന്റെയും വെബ്‌സൈറ്റിന്റെയും ഉദ്‌ഘാടനം വ്യവസായ മന്ത്രി പി രാജീവാണ് നിർവ്വഹിച്ചിരുന്നത്.
സാധനങ്ങള്‍ക്ക് ന്യായ വില ലഭിക്കുന്നില്ല, തൂക്കം ശരിയല്ല തുടങ്ങിയ നിരവധി പരാതികള്‍ പതിവാണ്. ഇതിനെല്ലാം പരിഹാരം കാണുകയാണ് കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന്റെ ആക്രി കട എന്ന മൊബൈല്‍ ആപ്പ് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
വീടുകളിലെ ഉപയോഗ ശൂന്യമായ വസ്‌തുക്കളുടെ ചിത്രം പൊതുജനങ്ങൾക്ക് ആപ്പിൽ അപ്‌ലോഡ് ചെയ്യാം. ഈ ചിത്രങ്ങൾ അടുത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കെഎസ്‌എംഎ അംഗങ്ങളായ വ്യാപാരികൾക്ക് ലഭിക്കും. തുടർന്ന് അവർ വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ട് പാഴ്‌വസ്‌തുക്കൾ ശേഖരിക്കും.
ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക