കോഴിക്കോട് ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജോലിയവസരം. ജില്ലാതല ക്വാളിറ്റി മോണിറ്റര്‍ തസ്തികയിലാണ് നിയമനം നടക്കുന്നത്.
അഭിമുഖം നടത്തിയാണ് ജോലിക്കാരെ നിയമിക്കുന്നത്.
യോഗ്യത
തദ്ദേശസ്വയംഭരണം, ജലസേചനം, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും സിവില്‍/ അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയിറിംഗ് വിഭാഗത്തില്‍ അസി. എഞ്ചിനീയര്‍ തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ച, 65 വയസ്സില്‍ താഴെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ മാസത്തില്‍ കുറഞ്ഞത് 10 ദിവസവും പരമാവധി 15 ദിവസം വരെയും ജില്ലാ പ്രോഗ്രാം കോഓഡിനേറ്റര്‍ / ജോയിന്റ് പ്രോഗ്രാം കോഓഡിനേറ്റര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങളുടെ ഫീല്‍ഡ്തല പരിശോധന നടത്തി റിപ്പോര്‍ട്ട് ജില്ലാ പ്രോഗ്രാം കോഓഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം.
ശമ്ബളം
ഒരു സൈറ്റ് വിസിറ്റിങ്, യാത്ര ചെലവ് ഉള്‍പ്പെടെ 1455 രൂപ പ്രതിദിനം ലഭിക്കും. പരമാവധി മാസം 21,325 രൂപയാണ് ലഭിക്കുക.
അപേക്ഷ
താല്പര്യമുള്ളവര് സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ സഹിതം
ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ല സെല്‍, സി ബ്ലോക്ക്, നാലാം നില, സിവില്‍ സ്റ്റേഷന്, കോഴിക്കോട്- 673020 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ എത്തിക്കണം. നവംബര്‍ 25നകം അപേക്ഷയെത്തണം.
job as District Quality Monitors in Employment Guarantee Scheme 1455 rupees per day How to qualify
കൂടുതല്‍ തൊഴില്‍ വാർത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
കേരളത്തില്‍ നിന്ന് ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി അലയുന്ന യുവതീ യുവാക്കള്‍ക്ക് മികച്ച അവസരങ്ങളൊരുക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഒഡാപെക്. ഇതിനോടകം ജർമ്മനി, യുകെ, യുഎസ്എ, തുർക്കി, യു.എ.ഇ, സഊദി അറേബ്യ, ഒമാന്‍ എന്നിങ്ങനെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ഒഡാപെകിന് കീഴില്‍ റിക്രൂട്ട്മെന്റുകള്‍ നടന്നിട്ടുണ്ട്. അത്തരത്തില്‍ വന്നിരിക്കുന്ന ഏറ്റവും പുതിയ റിക്രൂട്ട്മെന്റാണ് ചുവടെ,
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന സഊദി അറേബ്യയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നു. സഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്സുമാരെയാണ് നിയമിക്കുന്നത്. വനിതകള്‍ക്കാണ് അപേക്ഷിക്കാനാവുക. താല്പര്യമുള്ളവര് നവംബര്‍ 25ന് മുന്‍പായി മെയില്‍ അയച്ച് അപേക്ഷിക്കണം.
തസ്തിക & ഒഴിവ്
ഒഡാപെകിന് കീഴില്‍ സഊദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്സുമാരെ നിയമിക്കുന്നു. വനിതകള്‍ക്കാണ് അവസരം.
പ്രായപരിധി
35 വയസ് കവിയരുത്.
യോഗ്യത
ഉദ്യോഗാര്‍ഥികള്‍ ബി.എസ്.സി/ PBBP/ അല്ലെങ്കില്‍ എം.എസ്.സി നഴ്സിങ് കഴിഞ്ഞവരായിരിക്കണം. ഇതിന് പുറമെ ഐ.സി.യു, ഡയാലിസിസ്, ഓങ്കോളജി തുടങ്ങിയ ഡിപ്പാര്‍ട്ടമെന്റുകളില്‍ ജോലി ചെയ്തുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവവും വേണം.
Other Mandatory requirement: 1) Dataflow and Professional classification should be completed.
2) Prometric passed candidates will get preference.
ശമ്ബളം
ജോലി ലഭിച്ചാല്‍ 4110 സഊദി റിയാല്‍ ശമ്ബളമായി ലഭിക്കും. പുറമെ മറ്റു അലവന്സുകളു, താമസം, വിസ, ടിക്കറ്റ് എന്നിവയും കമ്ബി നല്‍കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ ഒഡാപെകിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുക. ശേഷം ബയോഡാറ്റ, പാസ്പോര്‍ട്ട്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കോപ്പി എന്നിവ gcc@odepc.in എന്ന് മെയില്‍ ഐഡിയിലേക്ക് നവംബര്‍ 25ന് മുന്‍പായി അയക്കുക. സബ്ജക്ട് ലൈനില്‍ Female Nurses to MOH- KSA എന്ന് രേഖപ്പെടുത്തണം. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
വിജ്ഞാപനം: click