ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്ക് യു.എ.ഇയില് ജോലിയവസരമൊരുക്കി കേരള സര്ക്കാര് സ്ഥാപനമായ ഒഡാപെക്. ഒക്ടോബര് 10നുള്ളില് നിങ്ങള് അപേക്ഷ നല്കണം.
അപ്രന്റീസ് ട്രെയിനി പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്. എക്സ്പീരിയന്സ് ഇല്ലാത്ത ഉദ്യോഗാര്ഥികളെയാണ് ജോലിക്കായി പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ശമ്ബളവും കുറവാണ്.
യു.എ.ഇയിലെ പ്രശസ്തമായ ഒരു കമ്ബനിയിലേക്കാണ് വിദഗ്ദ തൊഴിലാളികളെ നിയമിക്കുന്നത്. വിവിധ തസ്തികകളിലായി ആകെ 310 ഒഴിവുകളാണുള്ളത്.
തസ്തിക& ഒഴിവ്
യു.എ.ഇയില് അപ്രന്റീസ് ട്രെയിനി റിക്രൂട്ട്മെന്റ്. ആകെ 310 ഒഴിവുകള്.
ഇലക്‌ട്രീഷ്യന് 50
പ്ലംബര് 50
ഡക്റ്റ് ഫാബ്രിക്കേറ്റര് 50
പൈപ്പ് ഫിറ്റര് (Ch വാട്ടര്/ പ്ലംബിങ്/ ഫയര് ഫൈറ്റിങ്) 50
വെല്ഡര് 25
ഇന്സുലേറ്ററുകള് (പ്ലംബിങ് ആന്റ് HVAC) 50
HAVC- ടെക്നീഷ്യന്സ് 25
മേസണ്സ് 10 എന്നിങ്ങനെയാണ് ഓരോ തസ്തികയിലെയും ഒഴിവുകള്.
യോഗ്യത
ഐ.ടി.ഐ
ശമ്ബളം
ട്രെയിനി പോസ്റ്റില് ജോലിക്ക് കയറുന്ന സമയത്ത് സ്റ്റൈപ്പന്ഡ് എന്ന രീതിയില് മാസം 800 യു.എ.ഇ ദിര്ഹമാണ് ലഭിക്കുക. അതായത് 18,289 ഇന്ത്യന് രൂപ. ഇതിന് പുറമെ ഓവര് ടൈമിന് അതിന്റേതായ ആനുകൂല്യങ്ങളും ലഭിക്കും.
ജോലി സമയം ഒരു മണിക്കൂര് ലഞ്ച് ബ്രേക്ക് ഉള്പ്പെടെ 9 മണിക്കൂറായിരിക്കും. മെഡിക്കല് ഇന്ഷുറന്സ്, താമസം, ഗതാഗതം, വിസ എന്നിവ കമ്ബനി സൗജന്യമായി അനുവദിക്കും. രണ്ട് വര്ഷ കാലാവധിയുള്ള വിസയായിരിക്കും അനുവദിക്കുക. ഒരു വര്ഷത്തിനുള്ളില് ഉദ്യോഗാര്ഥി തിരികെ പോവുകയാണെങ്കില് വിസയ്ക്ക് ആവശ്യമായി വന്ന തുക തിരികെ നല്കേണ്ടി വരും.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്ഥികള് ബയോഡാറ്റ, മാര്ക്ക് ലിസ്റ്റ്/ സര്ട്ടിഫിക്കറ്റിന്റെ പകര്പ്പുകള്, പാസ്പോര്ട്ട് പകര്പ്പ്, കളര് ഫോട്ടോ എന്നിവ സഹിതം trainees_abroad@odepec എന്ന മെയില് ഐഡിയിലേക്ക് ഒക്ടോബര് 10ന് മുന്പായി അപേക്ഷിക്കണം.
കൂടുതല് വിവരങ്ങള്ക്ക്: Click
Job through Kerala Govt ITI certificate holder can get job in UAE 310 vacancies