പാലക്കാട്: ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് താത്കാലിക/കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന് തസ്തികയില്‍ നിയമനത്തിന് കൂടിക്കാഴ്ച നടത്തും.
യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കഷന്‍ നല്കുന്ന ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബ് ടെക്നോളജി അല്ലെങ്കില്‍ ബി.എസ്.സി എം.എല്‍.ടി കോഴ്സ് സര്‍ട്ടിഫിക്കറ്റ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്. പ്രായപരിധി 35 വയസ്. അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ആധാര്‍ രേഖയും സഹിതം സെപ്തംബര്‍ 9ന് രാവിലെ 11ന് സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം. ഫോണ്‍ : 0491 2530013.
അങ്കണവാടി ഹെല്‍പ്പര്‍ നിയമനം
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്ബൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഒല്ലൂക്കര ഐ.സി.ഡി.എസ് പ്രോജക്ട്ടിന്റെ പരിധിയില്‍ വരുന്ന പുത്തൂര്‍ പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ സ്ഥിരം/ താത്കാലികം തസ്തികയിലേക്ക് പുത്തൂര്‍ പഞ്ചായത്തിലെ ഒഴിവുകള്‍ നികത്തുന്നതിനായി സെലക്ഷന് ലിസ്റ്റ് തയ്യാറാക്കുന്നതിന് 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പുത്തൂര്‍ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായിരിക്കണം.
ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സാകാത്തവരും, എഴുത്തും വായനയും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടവരുമാണ്. എസ്.സി/ എസ്.ടി വിഭാഗത്തിന് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷകര്‍ സാമൂഹ്യസേവന സന്നദ്ധതയുള്ളവരും മതിയായ ശാരീരിക ക്ഷമതയും കായികശേഷിയുള്ളവരും ആയിരിക്കണം. അപേക്ഷയുടെ മാതൃക ഒല്ലൂക്കര ബ്ലോക്ക് ഓഫീസ് കോമ്ബൗണ്ടിലുള്ള ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസിലും പുത്തൂര്‍ പഞ്ചായത്ത് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസില്‍ സെപ്തംബര്‍ 13 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് ഒല്ലൂക്കര ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2375756, 9188959754.
സൈക്കോളജി അപ്രന്റീസ്
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള സർക്കാർ ആവിഷ്കരിച്ച ജീവനി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ താല്‍ക്കാലിക സൈക്കോളജി അപ്രന്റീസുമാരെ നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവർ സെപ്റ്റംബർ രണ്ടിന് രാവിലെ 11 ന് അസല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പല്‍ മുമ്ബാകെ അഭിമുഖത്തിനെത്തണം. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍ / കൗണ്‍സലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത / അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്.