Thursday, November 21, 2024

പത്താം ക്ലാസ് ഉണ്ടോ…യന്ത്ര ഇന്ത്യ ലിമിറ്റഡിന് കീഴില്‍ അപ്രന്റീസ് നിയമനം; 4039 ഒഴിവുകളിലേക്ക് അപേക്ഷ ഉടനെത്തും

യന്ത്ര ഇന്ത്യ ലിമിറ്റഡിന് കീഴില് അപ്രന്റീസുമാരെ നിയമിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ഓര്ഡനന്സ് ഫാക്ടറികളിലായിരിക്കും പരിശീലനം നല്കുക.

ആകെ 4039 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. കൂടുതല് വിവരങ്ങള് താഴെ,

തസ്തിക& ഒഴിവ്

യന്ത്ര ഇന്ത്യ ലിമിറ്റഡിന് കീഴില് അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം.

ആകെ 4039 ഒഴിവുകള്.

പ്രായപരിധി

18 മുതല് 35 വയസ് വരെ.

യോഗ്യത

നോണ് ഐ.ടി.ഐ കാറ്റഗറിയില് 1463 ഒഴിവുകളുണ്ട്. 50 ശതമാനം മാര്ക്കോടെ പത്താം ക്ലാസ് വിജയം/ തത്തുല്യം (സയന്സിലും, ഗണിതത്തിലും 40 ശതമാനം മാര്ക്ക് നേടിയിരിക്കണം).

എക്സ് ഐ.ടി.ഐ കാറ്റഗറിയില് 2576 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് വിജയിച്ച, 50 ശതമാനം മാര്ക്കോടെ ഐ.ടി.ഐ പാസായവര്ക്ക് അവസരം.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് http://www.yantraindia.co.in സന്ദര്ശിച്ച്‌ അപേക്ഷ നല്കാം. ഇതേ വെബ്സൈറ്റ് മുഖേന ഓണ്ലൈന് അപേക്ഷയും പൂര്ത്തിയാക്കാം. ഒക്ടോബര് അവസാനവാരം മുതല് അപേക്ഷയെ സംബന്ധിച്ച കൂടുതല് വിവരങ്ങള് വെബ്സൈറ്റില് പ്രസിദ്ധീകരിക്കും.

Apprentice Recruitment under Yantra India Limited Applications for 4039 vacancies will be received soon

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular