Monday, May 12, 2025

യുകെയിലേക്ക് വന്‍ തൊഴില്‍ അവസരം: സൗജന്യ റിക്രൂട്ട്മെന്റ്; അതും സർക്കാറിന് കീഴില്‍, ഉടന്‍ അപേക്ഷിക്കാം

യുകെയിലേക്ക് വീണ്ടും തൊഴില്‍ അവസരവുമായി കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ്. യുകെയിലേക്ക് നഴ്‌സുമാരുടെ (സൈക്യാട്രി-മെൻ്റൽ ഹെൽത്ത് സ്‌പെഷ്യാലിറ്റി) റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിജ്ഞാപനമാണ് നോർക്ക പുറപ്പെടുവിച്ചിരിക്കുന്നത്. നഴ്‌സിംഗിൽ ബി എസ്‌ സി അല്ലെങ്കിൽ ജി എൻ എം, ഐ ഇ എൽ ടി എസ് / ഒ ഇ ടി യുകെ സ്‌കോറുകൾ എന്നിവയ്ക്ക് പുറമെ മാനസികാരോഗ്യത്തിൽ സി ബി ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ സാധിക്കും.

അപേക്ഷകർക്ക് സൈക്യാട്രി സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. അപേക്ഷകർ അവരുടെ ബയോഡാറ്റ, ഒ ഇ ടി / ഐ ഇ എല്‍ ടി എശ് സ്‌കോർകാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടിൻ്റെ ഒരു പകർപ്പ് എന്നിവ 2024 ഡിസംബർ 27-നകം സമർപ്പിക്കണം.

നോർക്ക റൂട്ട്‌സ് വഴിയുള്ള റിക്രൂട്ട്‌മെൻ്റ് അപേക്ഷകർക്ക് തികച്ചും സൗജന്യമാണ്. അതുകൊണ്ട് തന്നെ വിദേശ റിക്രൂട്ട്മെന്റിന്റെ പേരില്‍ മറ്റേതെങ്കിലും ഏജന്‍സികള്‍ തട്ടിപ്പ് നടത്തുകയാണെങ്കില്‍ അത് പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക്, നിങ്ങൾക്ക് ഇനിപ്പറയുന്ന നമ്പറുകളിൽ (പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയങ്ങളിൽ) ബന്ധപ്പെടാവുന്നതാണ്: 0471-2770536, 539, 540, 577, അല്ലെങ്കിൽ നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെൻ്റർ 24/7 എന്ന ടോൾ ഫ്രീ നമ്പറുകൾ വഴി ബന്ധപ്പെടുക: 1800 425 3939 ( ഇന്ത്യയിൽ നിന്ന്) 91-8802 012 345 (വിദേശത്ത് നിന്ന്, മിസ്ഡ് കോൾ സേവനം). കൂടുതൽ വിവരങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാണ്: http://www.norkaroots.org, http://www.nifl.norkaroots.org.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular