ബൈക്ക് ലൈസന്‍സുള്ളവർക്ക് യുഎഇയില്‍ വന്‍ തൊഴില്‍ അവസരം. തങ്ങളുടെ കമ്ബനിയില്‍ ആയിരത്തോളം പുതിയ മോട്ടോർബൈക്ക് റൈഡർമാരെ നിയമിക്കുമെന്ന് ദുബായ് അസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാൻസ്‌ഗാർഡ് ഗ്രൂപ്പ് തിങ്കളാഴ്ച വ്യക്തമാക്കി.
യുഎഇയില്‍ സുരക്ഷ, ഫെസിലിറ്റീസ് മാനേജ്‌മെൻ്റ്, ക്യാഷ് സേവനങ്ങള്‍, വൈറ്റ് കോളർ സ്റ്റാഫിംഗ് സേവനങ്ങള്‍ എന്നിവ നല്‍കുന്ന കമ്ബനിയാണ് ട്രാൻസ്‌ഗാർഡ്
ജോലിക്ക് അപേക്ഷിക്കുന്നതിന്, അപേക്ഷകർക്ക് 2024 ഫെബ്രുവരിയിലോ അതിന് മുമ്ബോ എടുത്ത യു എ ഇ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ആനുകൂല്യങ്ങളില്‍ നിശ്ചിത പ്രതിമാസ ശമ്ബളം, ടിപ്സ് എന്നിവ അടങ്ങിയിരിക്കും. കമ്ബനി തന്നെ മോട്ടോർ ബൈക്ക് നല്‍കും. മൊബൈല്‍ ഫോണ്‍, സിം കാർഡ്, താമസം, മെഡിക്കല്‍ ഇൻഷുറൻസ്, വിസ എന്നിവയും കമ്ബനിയുടെ വകയായിരിക്കും.
വർഷത്തില്‍ ഒരു വിമാന ടിക്കറ്റും 30 ദിവസത്തെ ശമ്ബളത്തോടുകൂടിയ അവധിയും ലഭിക്കും. കമ്ബനിയുടെ വെബ്‌സൈറ്റില്‍ നിന്നുള്ള വിവര പ്രകാരം 1500 ദിർഹമായിരിക്കും അടിസ്ഥാന ശമ്ബളം. ഓവർടൈം, ഇന്ധന അലവൻസായി 300 ദിർഹം വരേയും ലഭിക്കും.
താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് കമ്ബനിയുടെ ജബല്‍ അലി 6, സോനാപൂർ 11 എന്നിവിടങ്ങളിലെ ഓഫീസുകളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാം. ഓഗസ്റ്റ് 19 മുതല്‍ 22 വരെയായിരിക്കും റിക്രൂട്ട്മെന്റ്. 2024-ലെ ട്രാൻസ്‌ഗാർഡിൻ്റെ രണ്ടാമത്തെ പ്രധാന റിക്രൂട്ട്‌മെൻ്റ് പ്രഖ്യാപനമാണിത്. മേയില്‍ ബിസിനസ് സൊല്യൂഷൻസ് പ്രൊവൈഡർ എമിറേറ്റ്സ് ഹെഡ്ക്വാർട്ടേഴ്സില്‍ ഡ്രൈവർമാർക്കായി സമാനമായ രീതിയില്‍ റിക്രൂട്ടമെന്റ് നടത്തിയിരുന്നു.
“പരിചയസമ്ബന്നരായ ഫുഡ് ഡെലിവറി ഡ്രൈവർമാർക്ക് യുഎഇയിലെ ഏറ്റവും വിശ്വസനീയമായ കമ്ബനികളിലൊന്നില്‍ ചേരാനുള്ള മികച്ച അവസരമാണിത്,” ട്രാൻസ്‌ഗാർഡ് ഗ്രൂപ്പിൻ്റെ ഗതാഗത വിഭാഗം മേധാവി അലൻ മക്‌ലീൻ പറഞ്ഞു. 2001-ല്‍ സ്ഥാപിതമായ കമ്ബനിയില്‍ 61,000-ത്തിലധികം തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ട്.
താത്കാലിക നിയമനം
വയനാട് സർക്കാർ നഴ്സിങ് കോളജ് ട്യൂട്ടർ തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്ബളത്തില്‍ 2024-25 അധ്യയന വർഷത്തേക്ക് താത്കാലിക നിയമനം നടത്തും. ആഗസ്റ്റ് 22നാണ് കൂടിക്കാഴ്ച. എം.എസ്.സി നഴ്സിങ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികള്‍ക്ക് ഇന്റർവ്യൂവില്‍ പങ്കെടുക്കാം.
സർക്കാർ/ സ്വാശ്രയ നഴ്സിങ് കോളജുകളില്‍ നിന്നും വിജയകരമായി പഠനം പൂർത്തിയാക്കിയിരിക്കണം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ആഗസ്റ്റ് 22ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവില്‍ ഹാജരാകണം.