Monday, May 12, 2025

സപ്ലൈക്കോയില്‍ പത്താം ക്ലാസുകാര്‍ക്ക് ജോലി നേടാം; പിഎസ്‌സി എഴുതേണ്ട; ആകര്‍ശകമായ ശമ്ബളം

കേ രള സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈക്കോയില്‍ ജോലി നേടാന്‍ അവസരം. കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SUPPLYCO) ഇപ്പോള്‍ കുക്ക് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ വിളിച്ചിട്ടുണ്ട്.

താല്‍പര്യമുള്ളവര്‍ക്ക് ഏപ്രില്‍ 22 വരെ അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

സപ്ലൈക്കോയില്‍ കുക്ക് നിയമനം. ആകെ ഒഴിവുകള്‍ 1.

പ്രായപരിധി

31.03.2025ന് 50 വയസ് കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

പത്താം ക്ലാസ് പാസായിരിക്കണം.

സര്‍ക്കാര്‍ അംഗീകൃത ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും KGCE (ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്). അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും, അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സും ഉണ്ടായിരിക്കണം.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18390 രൂപ ശമ്ബളമായി ലഭിക്കും.

ഇന്റര്‍വ്യൂ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 22ന് രാവിലെ 11 മണിക്ക് മുന്‍പായി കൊച്ചി, ഗാന്ധി നഗറില്‍ സ്ഥിതി ചെയ്യുന്ന സപ്ലൈക്കോ ഹെഡ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ ബയോഡാറ്റ, പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കൈവശം വെയ്ക്കണം. ബയോഡാറ്റയുടെ മാതൃക ചുവടെ നല്‍കിയ ലിങ്ക് സന്ദര്‍ശിക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

ബയോഡാറ്റ ലിങ്ക് : click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular