വെറുതെ കിടന്നുറങ്ങി ലക്ഷങ്ങള് സമ്ബാദിച്ചാലോ? ഒരിക്കലെങ്കിലും അങ്ങനെയൊരു കാര്യം ചിന്തിക്കാത്തവരായി ആരുമുണ്ടാവില്ല.
അത്തരം കുഴിമടിയന്മാര്ക്കായി അത്തരമൊരു ജോലി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ബെംഗളുരു ആസ്ഥാനമായുള്ള സ്റ്റാര്ട്ട് അപ്പ് കമ്ബനിയായ വേക്ക്ഫിറ്റ്. ഇത് നാലാം തവണയാണ് വേക്ക് ഫിറ്റ് സ്ലീപ്പ് ഇന്റേണ്ഷിപ്പ് എന്ന പേരില് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
ഇനി ജോലിയെന്താണെന്നല്ലേ? വിശദമായി തന്നെ അറിയാം.
രണ്ട് മാസത്തേക്കുള്ള ഇന്റേണ്ഷിപ്പ് പ്രോഗ്രാമാണ് വേക്ക് ഫിറ്റ് സംഘടിപ്പിക്കുന്നത്. സ്റ്റൈപ്പന്റായി 1 ലക്ഷം മുതല് 10 രൂപവരെയാണ് വാഗ്ദാനം. ജോലി സ്ഥലം അവര് തന്നെ തയ്യാറാക്കി നല്കുന്ന അത്യാധുനിക കിടക്കയും. രാത്രിയില് കുറഞ്ഞത് 8 മുതല് 9 മണിക്കൂര് വരെ ഉറങ്ങണം. രാവിലെ 20 മിനുട്ട് എക്സ്ട്രാ കിടന്നുറങ്ങിയാല് വളരെ നല്ലത്. ഇത്തരക്കാര്ക്ക് പ്രത്യേക പോയിന്റും ലഭിക്കും. വാരാന്ത്യങ്ങളില് ഉറക്കസമയം അല്പ്പം കൂടി നീട്ടേണ്ടി വരും. പരിചയ സമ്ബരായ സ്ലീപ്പ് മെന്റര്മാരുടെ വര്ക്ക് ഷോപ്പുകളും നിങ്ങള്ക്കായി സംഘടിപ്പിക്കും.
എല്ലാ ദിവസവും സന്തുലിതമായി ഒരേ സമയം ഉറങ്ങാന് കഴിയുന്നവര്ക്ക് പ്രോഗ്രാമില് പങ്കെടുക്കാം. നല്ല അച്ചടക്കം പാലിക്കണം. അതായത് ഔദ്യോഗിക കോളുകളോ മറ്റ് സോഷ്യല് മീഡിയ പ്രവര്ത്തനങ്ങളോ മൊബൈല് ഉപയോഗമോ നിങ്ങളുടെ ഉറക്കത്തെ ബാധിക്കാന് പാടില്ല. മാനസികവും, ശാരീരികവുമായ എല്ലാ സമ്മര്ദ്ദങ്ങളെയും അതിജീവിച്ച് വേണം കിടന്നുറങ്ങാന്.
22 വയസ് കഴിഞ്ഞവര്ക്കാണ് മത്സരത്തില് പങ്കെടുക്കാനാവുക. ബിരുദമോ, പിജിയോ ആണ് വിദ്യാഭ്യാസ യോഗ്യത. തിരഞ്ഞെടുത്ത സ്വീപ്പ് ഇന്റേണുകള്ക്ക് 1 ലക്ഷവും, ഈ വര്ഷത്തെ സ്ലീപ്പ് ചാമ്ബ്യനായി തെരഞ്ഞെടുക്കപ്പെടുന്നയാള്ക്ക് 10 ലക്ഷവുമാണ് ശമ്ബളമായി ലഭിക്കുക.
മൂന്ന് സീസണുകള് വിജയകരമായി പൂര്ത്തിയാക്കിയതിന് ശേഷമാണ് കമ്ബനി തങ്ങളുടെ നാലാം സ്ലീപ്പ് ഇന്റേണ്ഷിപ്പ് പ്രോഗ്രാമിനെത്തുന്നത്. മൂന്നാം സീസണില് ബാംഗ്ലൂരില് നിന്നുള്ള സായീശ്വരി പാട്ടിലായിരുന്നു വിജയി. പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള്ക്ക് കമ്ബനി വെബ്സൈറ്റ് സന്ദര്ശിക്കുക. click