നിയമബിരുദധാരികള്‍ക്ക് കരസേനയില്‍ ഷോര്‍ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസറാവാന്‍ അവസരം. ഇന്ത്യന്‍ ആര്‍മി ജെ.എ.ജി എന്‍ട്രി സ്കീം 35ാം ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍സ് (എന്‍ട്രി)- ഒക്ടോബര്‍ 2025 കോഴ്സിലാണ് അവസരം.
അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. നവംബര്‍ 28 വരെയാണ് അവസരം.
തസ്തിക & ഒഴിവ്
കരസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസര്‍. ജഡ്ജ് അഡ്വക്കറ്റ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.
ഒഴിവ്: 8 (പുരുഷന് 4, സ്ത്രീ 4)
പ്രായപരിധി
21 മുതല്‍ 27 വയസ് വരെ. പ്രായം 2025 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
55 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.ബി ഡിഗ്രി.
ക്ലാറ്റ് പിജി സ്കോര്‍ നിര്‍ബന്ധം. അപേക്ഷകര്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ/ സ്റ്റേറ്റ് രജിസ്ട്രേഷന് യോഗ്യത നേടിയിരിക്കണം.
സെലക്ഷന്
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്.എസ്.ബി ഇന്റര്‍വ്യൂവിനും ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്.
ശേഷം ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കൗദമിയില്‍ 49 ആഴ്ച്ച പരിശീലനം നല്‍കും.
അപേക്ഷ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി http://www.joinindianarmy.nic.in.
Entry of 35th Short Service Commissions in Army You can apply till November 28