Thursday, November 21, 2024

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴില്‍ ജോലി നേടാം; നിയമനം മലപ്പുറത്ത്; അപേക്ഷ സെപ്റ്റംബര്‍ 28 വരെ

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില് നടപ്പിലാക്കുന്ന കാവല് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില് പ്രോഗ്രാം കോ ഓര്ഡിനേറ്റര്, കേസ് വര്ക്കര് എന്നീ പോസ്റ്റുകളില് റിക്രൂട്ട്മെന്റ് നടക്കുന്നു.

യോഗ്യത :

പ്രോഗ്രാം കോ ഓര്ഡിനേറ്റര്

സോഷ്യല് വര്ക്കില് ബിരുദാനന്തര ബിരുദവും (എച്ച്‌.ആര് സ്പെഷ്യലൈസേഷന് ഒഴികെ) കാവല് പദ്ധതിയില് രണ്ടു വര്ഷം കേസ് വര്ക്കര് ആയി ജോലി ചെയ്തിട്ടുള്ള പരിചയം/ കുട്ടികളുടെ മേഖലയില് നേരിട്ട് ഇടപെട്ട മൂന്ന് വര്ഷത്തെ പരിചയവുമുള്ളവര്ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.

കേസ് വര്ക്കര്
സോഷ്യല് വര്ക്കില് ബിരുദാനന്തര ബിരുദവും (എച്ച്‌.ആര് സ്പെഷ്യലൈസേഷന് ഒഴികെ) കുട്ടികളുടെ മേഖലയില് പ്രവൃത്തി പരിചയവുമുള്ളവര്ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.

അപേക്ഷ
അപേക്ഷകര് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള് പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖയുടെ പകര്പ്പ് എന്നിവ സഹിതം സെപ്റ്റംബര് 28നകം kaavalprojectksccw@gmail.com എന്ന ഇ മെയില് മുഖേന അപേക്ഷ സമര്പ്പിക്കണം. കൂടുതല് വിവരങ്ങള്ക്ക് : കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം 14. ഫോണ്: 7736 841 162.

2 മെഡിക്കല് കോളജില് നിയമനം
വയനാട് സര്ക്കാര് മെഡിക്കല് കോളേജില് വിവിധ വകുപ്പുകളിലായി ട്യൂട്ടര്/ ഡെമോണ്സ്ട്രേറ്റര്, ജൂനിയര് റസിഡന്റ് തസ്തികകളില് നിയമനം നടക്കുന്നു. നിലവിലുള്ള ഒഴിവുകളിലേക്ക് കരാര് അടിസ്ഥാനത്തില് ഒരു വര്ഷത്തേക്കാണ് ജോലി.

ശമ്ബളം:

പ്രതിമാസം 45000 രൂപ ഏകീകൃത ശമ്ബളം.

യോഗ്യത:

എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കല് കൗണ്സില് (പെര്മനന്റ്) രജിസ്ട്രേഷനുമുള്ള ഡോക്ടര്മാര്ക്ക് ഇന്റര്വ്യൂവില് പങ്കെടുക്കാം.

ഇന്റര്വ്യൂ

താല്പര്യമുള്ള ഉദ്യോഗാര്ഥികള്ക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല് സര്ട്ടിഫിക്കറ്റുകള് മാര്ക്ക് ലിസ്റ്റ് ഉള്പ്പെടെ പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്, പാന്, വയസ് തെളിയിക്കുന്ന അസല് രേഖകള് സഹിതം നവംബര് 8ന് രാവിലെ 11മണിക്ക് വയനാട് സര്ക്കാര് മെഡിക്കല് കോളജ് പ്രിന്സിപ്പലിന്റെ ഓഫീസില് നടക്കുന്ന വാക് ഇന് ഇന്റര്വ്യൂവില് പങ്കെടുക്കേണ്ടതാണ്.

Can get job under State Child Welfare Committee Appointment Malappuram Application by September 28

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular