റിയാദ്: സഊദിയില്‍ ടീച്ചർ ആയി ജോലിചെയ്യാൻ ആഗ്രഹിക്കുന്നവര്‍ കാത്തിരുന്ന വിജ്ഞാപനം വന്നു. വരാനിരിക്കുന്ന അധ്യയന വർഷത്തേക്കുള്ള 10,494 അധ്യാപക തസ്തികകളിലേക്കുള്ള ഒഴിവുകള്‍ സഊദി മാനവ വിഭവശേഷി മന്ത്രാലയം ആണ് പ്രഖ്യാപിച്ചത്.
മാനവ വിഭവശേഷി മാനേജ്മെന്റിനായി സ്ഥാപിച്ച എക്സിക്യൂട്ടീവ് ചട്ടങ്ങള്‍ പാലിച്ചാണ് നിയമന നടപടിക്രമം. ഇന്ത്യയില്‍നിന്നുള്ളവർക്കും അപേക്ഷിക്കാം. രാജ്യത്തുടനീളമുള്ള എല്ലാ പൊതു വിദ്യാഭ്യാസ വകുപ്പുകളിലുമുള്ള സ്റ്റാഫിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്നു മന്ത്രാലയം അറിയിച്ചു. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
യോഗ്യത/ മാനദണ്ഡം
മുൻ അറിയിപ്പുകളില്‍ നിന്നുള്ള സൂചന അനുസരിച്ച് താഴെ പറയും പ്രകാരമാണ് യോഗ്യത എന്നാണ് കരുതുന്നത്.
* അപേക്ഷകന് അധ്യാപന, വിദ്യാഭ്യാസരംഗത്ത് ജോലി ചെയ്യുന്നവരാകണം.
* ഒപ്പം ശാരീരികക്ഷമതയുള്ളവരും ആകണം.
* അധ്യാപന പരിചയം ഉണ്ടായിരിക്കണം.
* ഉദ്യോഗാര്‍ഥിക്ക് സ്പെഷ്യാലിറ്റി വിഷയത്തില്‍ കുറഞ്ഞത് ബാച്ചിലേഴ്സ് ബിരുദം ഉണ്ടായിരിക്കണം.
* പ്രായം 30 വയസ്സിനും 55 വയസ്സിനും ഇടയില്‍ ആയിരിക്കണം.
വിഷയങ്ങള്‍:
പുതിയ അറിയിപ്പില്‍ സബ്ജെക്ട് മെൻഷൻ ചെയ്തിട്ടില്ല എങ്കിലും നേരത്തേ വന്ന അറിയിപ്പ് അനുസരിച്ച് താഴെയുള്ള വിഷയങ്ങളിലേക്ക് ആണ് ടീച്ചേഴ്സിനെ വേണ്ടത്.
Islamic education, Chemistry, Mathematics, English, Computer science, Biology, Physics, Social studies, Arabic എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാനാണ് അധ്യാപകരെ തേടുന്നത്.
ഏങ്ങനെ അപേക്ഷിക്കണം?
സഊദി അറേബ്യയുടെ ഔദ്യോഗിക ഓണ്‍ലൈൻ ദേശീയ തൊഴില്‍ പ്ലാറ്റ്ഫോമായ ജദാറത്ത് വഴി ആണ് നിയമന പ്രക്രിയ നടത്തുന്നത്. അതിനാല്‍ ജദാറത്ത് വഴിയാണ് അപേക്ഷിക്കേണ്ടത്. നാളെ മുതല്‍ ലിങ്ക് പ്രത്യക്ഷപ്പെടും.
ലിങ്ക്: https://jadarat.sa/Jadarat/AboutUs
പ്രധാന തീയതികള്‍:
പുരുഷ അപേക്ഷകർക്ക് നാളെ (മാർച്ച് 7 വെള്ളിയാഴ്ച) മാർച്ച് 12 ബുധനാഴ്ച വരെ അപേക്ഷാ വിൻഡോ ഔദ്യോഗികമായി തുറക്കും.
സ്ത്രീ അപേക്ഷകർക്ക് മാർച്ച് 14 വെള്ളിയാഴ്ച മുതല്‍ മാർച്ച് 19 വരെയും അപേക്ഷിക്കാം.
നിയമന പ്രക്രിയ
മാർച്ച് 23 (റംസാൻ 23) ന് തന്നെ തെരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ ലിസ്റ്റ് വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിക്കും. പിന്നാലെ അഭിമുഖങ്ങളും രേഖ പരിശോധനാ സെഷനുകളും തുടങ്ങും. ഏപ്രില്‍ 29 (1 ദു അല്‍ ഖിദ്അ 1446) ന് ആകും ഇവ നടത്തുക. ഇതിൻ്റെ വേദികള്‍ അപേക്ഷകരെ അറിയിക്കും.
ഉദ്യോഗാർത്ഥികളുടെ അന്തിമ തിരഞ്ഞെടുപ്പ് ജൂലൈ 27 ന് ആയിരിക്കും നടക്കുക.
തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികളും നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യൂക്കേഷണല്‍ പ്രൊഫഷണല്‍ ഡെവലപ്മെന്റ് സംഘടിപ്പിക്കുന്ന ട്രെയിനിംഗ് സെഷനില്‍ പങ്കെടുക്കണം. ട്രെയിനിംഗ് പൂർത്തിയാക്കുന്നവരെ വിവിധ സ്കൂളുകളില്‍ അവരുടെ യോഗ്യതക്ക് അനുസരിച്ച് നിയമിക്കും.
Saudi Ministry of Human Resources has announced vacancies for 10,494 teaching positions for the upcoming academic year. The recruitment process is in accordance with the executive regulations established for human resource management. Candidates from India can apply. The ministry said that this initiative is part of an effort to meet the staffing needs of all public education departments across the country.