Wednesday, May 21, 2025

Teachers in Saudi | സഊദിയിലേക്ക് അധ്യാപകരെ വേണം, ഇന്ത്യയടക്കം 13 രാജ്യങ്ങളില്‍നിന്നുള്ള അധ്യാപകരെ തേടിയിറങ്ങി വിദ്യാഭ്യാസ മന്ത്രാലയം, ഓഫര്‍ ചെയ്യുന്നത് കനത്ത ശമ്ബളം

റിയാദ്: സഊദി അറേബ്യയിലെ പൊതു സ്കൂളുകളില് സേവനം ചെയ്യുന്നതിന് 13 രാജ്യങ്ങളില്നിന്നുള്ള അധ്യാപകരില് നിന്ന് വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷകള് സ്വീകരിച്ച്‌ തുടങ്ങി.

ഇന്ത്യയുള്പ്പെടെയുള്ള രാജ്യങ്ങളില്നിന്നാണ് അധ്യാപകരെ ക്ഷണിച്ചിരിക്കുന്നതെന്നതിനാല് ഗള്ഫില് അധ്യാപകജോലി കാത്തിരിക്കുന്നവര്ക്ക് വന് അവസരമാണ് കൈവന്നിരിക്കുന്നത്. നിശ്ചിത ശമ്ബളം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കനത്ത ശമ്ബളമാണ് ലഭിക്കാന് പോകുന്നതെന്നാണ് ഈ മേഖലയിലുള്ളവര് പറയുന്നത്. ഇക്കാര്യത്തിലുള്ള പ്രാഥമിക അറിയിപ്പാണ് ഇപ്പോള് വന്നത്. അടുത്ത് തന്നെ വിജ്ഞാപനവും വെബ്സൈറ്റും തീയതിയും ഉള്പ്പെടെയുള്ള വിവരങ്ങള് സഊദി അധികൃതര് ഇറക്കുന്നതാണ്.

വിഷയങ്ങള്: Islamic education, Chemistry, Mathematics, English, Computer science, Biology, Physics, Social studies, Arabic എന്നീ വിഷയങ്ങള് പഠിപ്പിക്കാനാണ് അധ്യാപകരെ തേടുന്നത്.

തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങള്: ഇന്ത്യക്ക് പുറമെ, പാകിസ്താന്, അല്ജീരിയ, ചൈന, ചൈനീസ് തായ്വാന്, ജിബൂട്ടി, മൊറൊക്കോ, മാലദ്വീപ്, ആസ്ത്രേലിയ, ചൈന, മലേഷ്യ, ബഹ്റൈന്, ഇന്തോനേഷ്യ, ഘാന എന്നിവിടങ്ങളില്നിന്നുള്ളവര്ക്കാണ് അവസരമുള്ളത്.

യോഗ്യത/ മാനദണ്ഡം

* അപേക്ഷകന് അധ്യാപന, വിദ്യാഭ്യാസരംഗത്ത് ജോലി ചെയ്യുന്നവരാകണം.
* ഒപ്പം ശാസീരികക്ഷമതയുള്ളവരും ആകണം.
* അപേക്ഷകര്ക്ക് വിദഗ്ദ്ധ അധ്യാപകര്ക്ക് വേണ്ട സാധുവായ പ്രൊഫഷണല് ലൈസന്സ്/ സര്ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
* കഴിഞ്ഞ മൂന്ന് വര്ഷങ്ങളില് തുടര്ച്ചയായി തൊഴില് പെര്ഫോമന്സ് റേറ്റിംഗ് 96 ല് കുറയരുത്.
* കുറഞ്ഞത് ആറുവര്ഷത്തെയെങ്കിലും അധ്യാപന പരിചയം ഉണ്ടായിരിക്കണം.
* ഉദ്യോഗാര്ഥിക്ക് സ്പെഷ്യാലിറ്റി വിഷയത്തില് കുറഞ്ഞത് ബാച്ചിലേഴ്സ് ബിരുദം ഉണ്ടായിരിക്കണം.
* പ്രായം 30 വയസ്സിനും 55 വയസ്സിനും ഇടയില് ആയിരിക്കണം.

Education ministry starts receiving applications from teachers to work in Saudi schools in 13 countries

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular