38 ഒഴിവുകളിലേക്ക് പൂർണ്ണമായും സൗജന്യമായാണ് നിയമനം. 25നും 35 നുമിടയില്‍ പ്രായ മുള്ള പുരുഷൻമാർക്കാണ് അവസരം. 2 വർഷത്തേക്കുള്ള കരാർ നിയമനമാണ് നടത്തുന്നത്. ഒഴിവുകളും വേണ്ട യോഗ്യതകളും താഴെ കൊടുക്കുന്നു.
എച്ച് വി എസി ടെക്നിഷ്യൻ ആർ എഫ് & എസി
യോഗ്യത: രണ്ടു വർഷത്തെ എൻ സി വി ടി/ എച്ച് വി എ സി/മെക്കാനിക്കല്‍ ഡിപ്ലോമ. 3-5 വർഷത്തെ പ്രവർത്തിപരിചയം. ശമ്ബളം 2000- 3200 സൗദി റിയാല്‍.
എച്ച് വി എസി ടെസ്റ്റിങ് ആൻഡ് കമ്മിഷനിങ് ടെക്നിഷ്യൻ
യോഗ്യത:രണ്ടു വർഷത്തെ എൻ സി വി ടി/എച്ച് വി എ സി/ മെക്കാനിക്കല്‍ ഡിപ്ലോമ, 2-3 വർഷ പരിചയം. ശമ്ബളം 1000-1800 സൗദി റിയാല്‍.
ഇലക്ട്രിഷ്യൻ എച്ച്ടി പാനല്‍ ബോർഡ് വയറിങ്, ടെസ്റ്റിങ് ആൻഡ് കമ്മിഷനിങ് ടെക്നിഷ്യൻസ്
യോഗ്യത: എൻ സി വി ടി/ഡിപ്ലോമ ഇൻ ഇല ക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, 3-5 വർഷ പരിചയം. ശമ്ബളം 1500- 2500 സൗദി റിയാല്‍.
ഇ എ ല്‍വി ടെക്നിഷ്യൻ-ബി എം എസ്, ഫയർ അലാറം, സി സി ടി വി, ആക്സസ് കണ്ട്രോള്
യോഗ്യത: എൻ സി വി ടി/ഡിപ്ലോമ ഇൻ ഇലക്ട്രിക്കല്‍/ഇല ക്ട്രോണിക്സ്/ഇൻസ്ട്രുമെൻ്റേഷൻ, 3-5 വർഷ പരിചയം. ശമ്ബളം 1200-2200 സൗദി റിയാല്‍.
ഡിജി സൂപ്പർവൈസർ
യോഗ്യത: ഡിപ്ലോമ/ബി ഇ ഇൻ മെക്കാനിക്കല്‍/ഓട്ടമൊബീല്‍ എൻജിനീയറി ങ്, 5-10 വർഷ പരിചയം. 4500-6000 സൗദി റിയാല്‍.
ഡിജി മെക്കാനിക് കം ഓപ്പറേറ്റർ
യോഗ്യത: രണ്ടു വർഷ എൻ സി വി ടി/ ഡിപ്ലോമ ഇൻ മെക്കാനിക്കല്‍/ഓട്ടോമൊബീല്‍ എൻജിനീയറിങ്, 5- 10 വർഷത്തെ പ്രവർത്തി പരിചയം. ശമ്ബളം 4500-6000 റിയാല്‍.
താല്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകള്‍, തൊഴില്‍ പരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകള്‍ recruit@odepc.in എന്ന ഇമെയിലില്‍ അയയ്ക്കണം. താമസം, ടിക്കറ്റ്, വീസ, എന്നിവ ഫ്രീയാണ്. അവസാന തിയതി സെപ്തംബർ 7. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2329440/41/42/45, http://www.odepc.kerala.gov.in
ട്രേഡ് ടെക്നീഷ്യൻ
നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജില്‍ ജനറല്‍ വർക്ക്ഷോപ്പില്‍ കാർപ്പെന്ററി, ഫിറ്റിംഗ്, ഷീറ്റ്മെറ്റല്‍, ടാർണിംഗ് ട്രേഡുകളില്‍ ട്രേഡ് ടെക്നീഷ്യൻ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. അഭിമുഖത്തില്‍ പങ്കെടുക്കാൻ താല്‍പ്പര്യമുള്ള ഉദ്യോഗാർഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം 11ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0471 2222935, 9400006418.
അങ്കണവാടി വർക്കർ ഒഴിവ്
വനിതാ ശിശുവികസന വകുപ്പ് നെടുംകണ്ടം പ്രോജക്ട് പരിധിയിലെ നെടുംകണ്ടം, കരുണാപുരം പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ അടുത്ത മൂന്ന് വർഷക്കാലത്തേയ്ക്ക് വരാൻ സാധ്യതയുള്ള അങ്കണവാടി വർക്കർ ഒഴിവുകളിലേയ്ക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതാത് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകള്‍ ആയിരിക്കണം. പ്രായപരിധി 2024 ജനുവരി ഒന്നിന് 18 നും 46 നും ഇടയില്‍. എസ് സി /എസ് ടി വിഭാഗത്തില്‍പ്പെട്ടവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. വർക്കർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ എസ് എസ് എല്‍ സി വിജയിച്ചിരിക്കണം.
സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍, ഒരുവർഷത്തിനുമേല്‍ പ്രവർത്തിപരിചയം ഉള്ളവർ, 40 വയസ്സിനുമേല്‍ പ്രായമുള്ളവർ, വിധവകള്‍, ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷകള്‍ സെപ്റ്റംബർ 09 മുതല്‍ 25 വരെ നെടുംകണ്ടം ഐസിഡിഎസ് പ്രോജക്ട് ആഫീസില്‍ സ്വീകരിക്കും. അപേക്ഷാഫോമുകള്‍ അതാത് പഞ്ചായത്ത് ആഫീസില്‍ നിന്നും നെടുംകണ്ടം ഐസിഡിഎസ് ആഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 9400916175, 9447776364