കൊച്ചി: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അല്‍-ബാറ്റിൻ ഹെല്‍ത്ത് ക്ലസ്റ്ററില്‍ വിവിധ സ്‌പെഷ്യാലിറ്റികളില്‍ ഡോക്ടർമാരുടെ ഒഴിവുകളില്‍ നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു.
ബ്രെസ്റ്റ് സർജറി, കാർഡിയാക് കത്തീറ്ററൈസേഷൻ, ക്രിട്ടിക്കല്‍ കെയർ, എമർജൻസി ഡിപ്പാർട്ട്മെന്റ്, ജനറല്‍ മെഡിസിൻ, ജനറല്‍ സർജറി, ഇന്റർവെൻഷണല്‍ റേഡിയോളജി, നിയോനാറ്റല്‍ ഇന്റൻസീവ് കെയർ യൂണിറ്റ് (NICU), ന്യൂറോളജി, പീഡിയാട്രിക് ഐ സി യു, വിട്രിയോറെറ്റിനല്‍ ഒഫ്താല്‍മോളജിസ്റ്റ് സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.
വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്‌പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം [email protected]n ലേക്ക് 22ന് വൈകിട്ട് 5 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി 55 വയസ്സ്. അപേക്ഷകർ മുൻപ് എസ് എ എം ആർ പോർട്ടലില്‍ രജിസ്റ്റർ ചെയ്തവരാകരുത്. അഭിമുഖം ഓണ്‍ലൈനായി നടത്തും. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടുണ്ടാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2770536, 539, 540, 577, ടോള്‍ ഫ്രീ നമ്ബർ: 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സർവീസ്).
വാക്-ഇന്‍ ഇന്റര്‍വ്യൂ
എറണാകുളം തേവര ഫെറിയില്‍ ഗവ ഫിഷറീസ് സ്‌കൂളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഗവ വികലാംഗ വനിതാ മന്ദിരത്തിലെ നിവാസികളെ പരിചരിക്കുന്നതിനായി മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ തെരഞ്ഞെടുക്കുന്നതിന് ആഗസ്റ്റ് 24 ന് രാവിലെ 11 ന് വനിതാ മന്ദിരത്തില്‍ വാക്-ഇന്‍ ഇന്റവ്യൂ നടത്തുന്നു.
ജോലി താത്കാലിക വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തിലായിരിക്കും. ഉദ്യോഗാര്‍ഥികള്‍ എട്ടാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയുമുളള 25 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകളായിരിക്കണം. രാത്രിയും പകലും ഡ്യൂട്ടിയും, അവശ്യ സന്ദര്‍ഭങ്ങളില്‍ ആശുപത്രി ഡ്യൂട്ടിയും ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഇലക്ടറല്‍ ഐ ഡി/റേഷന്‍ കാര്‍ഡ് എന്നിവയുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ആഗസ്റ്റ് 24 ന് രാവിലെ 11 ന് എറണാകുളം ഗവ വികലാംഗ വനിതാമന്ദിരത്തില്‍ എത്തണം.
ഹൗസ് കീപ്പിംഗ് സ്റ്റാഫ് അഭിമുഖം
സി-ഡിറ്റിന്റെ എഫ്.എം.എസ്-എം.വി.ഡി. പ്രൊജക്ടിന്റെ ഭാഗമായി ആ൪ ടി ഒ എറണാകുളം ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നു. ദിവസവേതന അടിസ്ഥാനത്തില്‍ (പ്രതിദിനം 320 രൂപ) താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഓഗസ്റ്റ് 16 വെള്ളിയാഴ്ച രാവിലെ 11 ന് എറണാകുളം ആ൪ ടി ഒ ഓഫീസില്‍ നടത്തുന്ന നേരിട്ടുളള അഭിമുഖത്തില്‍ സമാനമായ ജോലിയില്‍ രണ്ട് വ൪ഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാ൪ഥികള്‍ ബയോഡേറ്റയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും സ൪ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോണ്‍- 9567933979.
ഹൗസ് കീപ്പിംഗ് സ്റ്റാഫ് അഭിമുഖം
സി-ഡിറ്റിന്റെ എഫ്.എം.എസ്-എം.വി.ഡി. പ്രൊജക്ടിന്റെ ഭാഗമായി മട്ടാഞ്ചേരി സബ് റീജിയണല്‍ ട്രാ൯സ്പോ൪ട്ട് ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നു. ദിവസവേതന അടിസ്ഥാനത്തില്‍ (പ്രതിദിനം 320 രൂപ) താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഓഗസ്റ്റ് 21 ബുധനാഴ്ച രാവിലെ 11 ന് മട്ടാഞ്ചേരി സബ് റീജിയണല്‍ ട്രാ൯സ്പോ൪ട്ട് ഓഫീസില്‍ നടത്തുന്ന നേരിട്ടുളള അഭിമുഖത്തില്‍ സമാനമായ ജോലിയില്‍ രണ്ട് വ൪ഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാ൪ഥികള്‍ ബയോഡേറ്റയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും സ൪ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോണ്‍- 9567933979.