Wednesday, May 21, 2025

കേരള സര്‍ക്കാര്‍ സിയറ്റില്‍ ക്ലര്‍ക്ക് ആവാം; പ്ലസ് ടുക്കാര്‍ക്ക് അവസരം; അപേക്ഷ മാര്‍ച്ച്‌ 14 വരെ

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനല്‍ ടെക്‌നോളജി (SIET) യില്‍ ജോലി നേടാന്‍ അവസരം.

ക്ലര്‍ക്ക് തസ്തികയില്‍ കരാര്‍ നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ മാര്‍ച്ച്‌ 14ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനല്‍ ടെക്‌നോളജിയില്‍ ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റ്. സിയറ്റിന്റെ തിരുവനന്തപുരം, ജഗതിയിലുള്ള ഓഫീസിലേക്കാണ് നിയമനം.

യോഗ്യത

പ്ലസ് ടു വിജിയിച്ചിരിക്കണം.

കമ്ബ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്.

ബിഎഡ്, ഡിഎല്‍എഡ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സഹ കമ്ബനിയില്‍ ജോലി നേടാം; 45 വയസ് വരെയാണ് പ്രായപരിധി; യോഗ്യത നാലാം ക്ലാസ് മുതല്‍

അപേക്ഷ

താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ ഉള്‍പ്പെടെ മാര്‍ച്ച്‌ 14ന് മുന്‍പായി താഴെ നല്‍കിയ വിലാസത്തില്‍ എത്തിക്കണം.

വിലാസം: ഡയറക്ടര്‍, എസ്.ഐ.ഇ.ടി, ജഗതി, തൈക്കാട് പിഒ, തിരുവനന്തപുരം 695 014.

സംശയങ്ങള്‍ക്ക് വിജ്ഞാപനം : Click

siet kerala invite application for clerk plus two qualified candidate can apply

കൂടുതല്‍ job വാർത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനുകീഴില്‍ പ്രവർത്തിക്കുന്ന ബേണ്‍സ് യൂണിറ്റിലെ പ്രോജക്റ്റിനുവേണ്ടി മെഡിക്കല്‍ ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളുണ്ട്. ജനറല്‍ സർജറിയില്‍ എം.എസ് അല്ലെങ്കില്‍ ഡിഎൻബി അല്ലെങ്കില്‍ സ്ഥിര രജിസ്‌ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ആണ് യോഗ്യത. പ്രതിമാസ വേതനം 50,000 രൂപ. കരാർ കാലാവധി ഒരു വർഷമാണ്. യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍ സഹിതം മാർച്ച്‌ 17ന് ഉച്ചയ്ക്ക് മൂന്നിന് പ്രിൻസിപ്പലിന്റെ കാര്യാലയത്തില്‍ ഹാജരാകണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular