തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് സ്ഥാപനമായ നോര്ക്ക ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജസിന്റെ (എന്ഐഎഫ്‌എല്) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില് ഐഇഎല്‍ടിസി, ഒഇടി ഓഫ് ലൈൻ/ഓണ്ലൈന് കോഴ്സുകളിലേയ്ക്ക് ഇപ്പോള് അപേക്ഷിക്കാൻ സാധിക്കും.
ഐഇഎല്‍ടിസി, ഒഇടി (ഓഫ് ലൈന്-08 ആഴ്ച) കോഴ്സുകളില് നഴ്സിംഗ് ബിരുദധാരികളായ ബിപിഎല്/എസ്സി/എസ്ടി വിഭാഗങ്ങളില് ഉള്പ്പെടുന്നവര്ക്ക് ഫീസ് സൗജന്യമാണ്.
മറ്റുളളവര്ക്ക് ജിഎസ്ടി ഉള്പ്പെടെ 4,425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്) വരുന്നത്. ഓഫ് ലൈൻ കോഴ്സില് മൂന്ന് ആഴ്ച നീളുന്ന അഡീഷണല് ഗ്രാമര് ക്ലാസിനും അവസരം ലഭിക്കുന്നതാണ്. ഐഇഎല്‍ടിസി ഓണ്ലൈന് എക്സാം ബാച്ചിന് 4,425 രൂപയും, റഗുലര് ബാച്ചിന് 7,080 രൂപയുമാണ് ഫീസ് ഈടാക്കുന്നത്. ഒഇടി (ഓണ്ലൈന്-04 ആഴ്ച ) 5,900 രൂപയും, ഏതെങ്കിലും ഒരു മോഡ്യൂളിന് 8,260 ഉം, ഏതെങ്കിലും രണ്ട് മോഡ്യൂളുകള്ക്ക് 7,080 രൂപയുമാണ് ഫീസ് (ജിഎസ്ടി ഉള്പ്പെടെ). മുന് പരീക്ഷാ പരിചയമുള്ള ഉദ്യോഗാര്ത്ഥികള്ക്ക് മാത്രമാണ് ഒഇടി ഓണ്ലൈന് ബാച്ചില് പ്രവേശനം നേടാൻ സാധിക്കുക. ഓണ്ലൈന് കോഴ്സുകള്ക്ക് ഫീസിളവ് ബാധകമല്ല.
താല്പര്യമുള്ള ഉദ്യോഗാര്ത്ഥികള്ക്ക് http://www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്ശിച്ച് അപേക്ഷിക്കാവുന്നതാണ്. കോഴ്സ് വിജയകരമായി പൂര്ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്ക്ക് നോര്ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. ഫീസ് സംബന്ധിക്കുന്ന വിവരങ്ങള്ക്ക് +91-7907323505 (തിരുവനന്തപുരം) +91-8714259444 (കോഴിക്കോട്) എന്നീ മൊബൈല് നമ്ബറുകളിലോ (പ്രവൃത്തി ദിനങ്ങളില്, ഓഫീസ് സമയത്ത്) നോര്ക്ക ഗ്ലോബല് കോണ്ടാക്‌ട് സെന്ററിന്റെ ടോള് ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള് സര്വ്വീസ്) ബന്ധപ്പെടാവുന്നതാണ്.