Friday, November 22, 2024

നോര്‍ത്തേണ്‍ റെയില്‍വേയില്‍ 4096 അപ്രന്റിസ് ഒഴിവുകള്‍

ന്യൂ ഡല്‍ഹി ആസ്ഥാനമായുള്ള നോർത്തേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 4096 പേരെയാണ് തിരഞ്ഞെടുക്കുക.

ലഖ്നൗ, അംബാല, മൊറാദാബാദ്, ഡല്‍ഹി, ഫിറോസ്പുർ എന്നീ ക്ലസ്റ്ററുകള്‍ക്കുകീഴിലെ ഡിവിഷനുകളിലും യൂണിറ്റുകളിലും വർക്ഷോപ്പുകളിലുമായിരിക്കും പരിശീലനം.

  • ട്രേഡുകള്‍: മെക്കാനിക് ഡീസല്‍, ഇലക്‌ട്രീഷ്യൻ, ഫിറ്റർ, കാർപെന്റർ, ഇലക്‌ട്രോണിക്സ് മെക്കാനിക്, പെയിന്റർ, ട്രിമ്മർ, മെഷീനിസ്റ്റ്, വെല്‍ഡർ, എം.എം.വി., ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, വെല്‍ഡർ (ജി ആൻഡ് ജി)/ വെല്‍ഡർ സ്ട്രക്ചറല്‍, ടർണർ, മെറ്റീരിയല്‍ ഹാൻഡ്ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, റെഫ്രിജറേഷൻ ആൻഡ് എ.സി., വയർമാൻ, ബ്ലാക്സ്മിത്ത്, മേസണ്‍, മെക്കാനിക് മോട്ടോർ വെഹിക്കിള്‍, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഹാമർമാൻ, ക്രെയിൻ ഓപ്പറേറ്റർ, സ്റ്റെനോഗ്രാഫർ, ഫിറ്റർ (ഇലക്‌ട്രിക്കല്‍), വെല്‍ഡർ/ ഗ്യാസ് ആൻഡ് ഇലക്‌ട്രിക്, സ്റ്റെനോ (ഇംഗ്ലീഷ്), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, മെക്കാനിക് (മെഷീൻ ടൂള്‍ മെയിന്റനൻസ്), സ്റ്റെനോഗ്രാഫർ (ഹിന്ദി), മെഷീൻ ഓപ്പറേറ്റർ, എം.ഡബ്ല്യു.ഡി., പൈപ് ഫിറ്റർ.
  • യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താംക്ലാസ് വിജയം/ തത്തുല്യവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.യുമാണ് (എൻ.സി.വി.ടി./ എസ്.സി.വി.ടി.) യോഗ്യത. 13.08.2024 അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കുക. പരീക്ഷാഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.
  • പ്രായം: 16.09.2024-ന് 15-24 വയസ്സ്. ഉയർന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്.
  • സ്റ്റൈപെൻഡ്: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചട്ടപ്രകാരമുള്ള സ്റ്റൈപെൻഡ് അനുവദിക്കും.
  • അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല. മറ്റുള്ളവർ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം.

പത്താംക്ലാസ്, ഐ.ടി.ഐ. മാർക്കുകളുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളും ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവയും വിജ്ഞാപനത്തില്‍ നിർദേശിച്ചിരിക്കുന്ന മാതൃകയില്‍ അപ്ലോഡ്ചെയ്യണം. വിശദവിവരങ്ങള്‍ക്ക് http://www.rrc.nr.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 16.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular