കേരളത്തില് സ്ഥിര യൂണിഫോം ജോലി നേടാം. കേരള പബ്ലിക് സര്വീസ് കമ്മീഷന് (PSC) ഇപ്പോള് പ്രിസണ്സ്& കരക്ഷണല് സര്വീസസിന് കീഴില് Female Assistant Prison Officer റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.
മിനിമം പത്താം ക്ലാസ് യോഗ്യതയുള്ള മുസ്ലിം വിഭാഗത്തില്പ്പെട്ട വനിതകള്ക്കാണ് അപേക്ഷിക്കാനാവുക. ആകെ 4 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്ഥികള്ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച് സെപ്റ്റംബര് 4 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
Prisons & Correctional Services ന് കീഴില് വനിത അസിസ്റ്റന്റ് പ്രിസണ് ഓഫീസര് റിക്രൂട്ട്മെന്റ്. കേരള പി.എസ്.സി മുസ്ലിം വിഭാഗത്തിലെ വനിതകള്ക്ക് മാത്രമായി നടത്തുന്ന സ്പെഷ്യല് എന്.സി.എ റിക്രൂട്ട്മെന്റാണിത്.
ആകെ ഒഴിവുകള് 4.
കാറ്റഗറി നമ്ബര്: 263/2024
പ്രായപരിധി
18 മുതല് 39 വയസ് വരെ. (ഉദ്യോഗാര്ഥികള് 02.01.1985നും 01.01.2006നും ഇടയില് ജനിച്ചവരായിരിക്കണം.)
യോഗ്യത
പത്താം ക്ലാസ് / തത്തുല്യം.
ശമ്ബളം
27,900 രൂപ മുതല് 63,700 രൂപ വരെ ശമ്ബളമായി ലഭിക്കും.
Physical Qualifications:
150 cm height.
(ii) Eye sight:
താഴെ നല്കിയിരിക്കുന്ന നേത്ര പരിശോധന ബാധകം
(a) Distant Vision 6/6 Snellen 6/6 Snellen
(b) Near Vision 0.5 Snellen 0.5 Snellen
ഫിസിക്കല് ടെസ്റ്റ്
താഴെ നല്കിയിരിക്കുന്ന എട്ടിനങ്ങളില് ഏതെങ്കിലും അഞ്ചെണ്ണം വിജയിക്കണം.
(i) 100 Mteres Run 17 seconds
(ii) High Jump 1.06 mteres
(iii) Long Jump 3.05 mteres
(iv) Putting the shot (weight of
the shot 4 Kg)
4.88 mteres
(v) 200 mteres run 36 seconds
(vi) Throwing the throw ball 14 mteres
(vii) Shuttle Race (4 X 25
mteres)
26 seconds
(viii) Skipping (One minute) 80 times
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്ബായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കാന് ശ്രമിക്കുക.