Wednesday, May 21, 2025

കാര്‍ഷിക കോളജില്‍ അസിസ്റ്റന്റ്; പരീക്ഷയില്ല | ഇന്റര്‍വ്യൂ മെയ് 03ന്

കാര്‍ഷിക കോളജിലെ ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ വിഭാഗത്തില്‍ (വെള്ളായണി), നടക്കുന്ന പ്രോജക്ടിലേക്ക് സ്‌കില്‍ഡ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്.

ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ എന്ന പ്രോജക്ടിലേക്കാണ് അസിസ്റ്റന്റിനെ നിയമിക്കുന്നത്. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ നാളെ (മെയ് 05)ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

തസ്തിക & ഒഴിവ്

കോളജ് ഓഫ് അഗ്രികള്‍ച്ചര്‍, വെള്ളായണി (കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി)യില്‍ സ്‌കില്‍ഡ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്.

ആകെ ഒഴിവുകള്‍ 01. തിരുവനന്തപുരത്തെ വെള്ളായണി, ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ വിഭാഗം, കോളജ് ഓഫ് അഗ്രികള്‍ച്ചറിലാണ് നിയമനം.

ശമ്ബളം

ദിവസ വേതനമായി 675 രൂപയാണ് ലഭിക്കുക.

യോഗ്യത

ബിഎസ്‌സി ബോട്ടണിയോ, അല്ലെങ്കില്‍ ബിഎസ്‌സി അഗ്രികള്‍ച്ചര്‍ യോഗ്യതയോ വേണം.

ഓര്‍ഗാനിക് പ്രോജക്ടുകളില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.

ജൈവവളനിര്‍മാണം, ലാബ് അനലിസിസ് എന്നിവയില്‍ പരിജ്ഞാനം.

ഇന്റര്‍വ്യൂ

താല്‍പര്യമുള്ളവര്‍ മെയ് 03ന് രാവിലെ 9.30ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. അഭിമുഖ സമയത്ത് വിശദമായ ബയോഡാറ്റ, അപേക്ഷ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ കൈവശം വെയ്ക്കണം.

തീയതി: മെയ് 03
സമയം: രാവിലെ 9.30
സ്ഥലം: ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ വിഭാഗം, കോളജ് ഓഫ് അഗ്രികള്‍ച്ചര്‍, വെള്ളായണി, തിരുവനന്തപുരം.

സംശയങ്ങള്‍ക്ക് താഴെ നല്‍കിയിട്ടുള്ള വിജ്ഞാപനം വായിച്ച്‌ നോക്കുക.

വിജ്ഞാപനം: Click

Skilled Assistant Recruitment for a Project under the Organic Agriculture Department at the Agricultural College (Vellayani).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular