മേട്രണ്‍ കം റസിഡന്റ് ട്യൂട്ടർ
കാസർകോട് ആണ്‍കുട്ടികളുടെ മോഡല്‍ റസിഡൻഷ്യല്‍ സ്കൂളില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടർ നിയമനം.
പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റ് വിഭാഗക്കാരെ പരിഗണിക്കും. യോഗ്യത: ബിരുദം, ബി.എഡ്. അഭിമുഖം ഫെബ്രുവരി 5നു 10ന് ജില്ലാ പട്ടികജാതി വികസന ഓഫിസില്‍. 0499–4256162
കംപ്യൂട്ടർ പ്രോഗ്രാമർ
കൊല്ലം കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളജില്‍ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത: പിജിഡിസിഎ/ ഫസ്റ്റ് ക്ലാസോടെ ബിഎസ്സി കംപ്യൂട്ടർ സയൻസ്. അഭിമുഖം ഫെബ്രുവരി 5നു 10.30ന്. അസ്സല്‍ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാവുക. 94474 88348, 0476–2623597
നഴ്സ്
പത്തനംതിട്ട കൊറ്റനാട് ഹോമിയോ ആശുപത്രിയില്‍ പെയിൻ ആൻഡജ് പാലിയേറ്റീവ് പദ്ധതിയില്‍ നഴ്സ് ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: പത്താംക്ലാസ്, ജിഎൻഎം, ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പെയിൻ ആൻഡ് പാലിയേറ്റീവ് നഴ്സിങ് (സർക്കാർ അംഗീകാരം)/ ജിഎൻഎം. അസ്സല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 6നു 10.30ന് അടൂർ ഹോമിയോപതി ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ഹാജരാവുക. 0473–4226063.
കരാർ നിയമനം
കേരളവനം വകുപ്പിനുകീഴില്‍ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരില്‍ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തില്‍ കരാർ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളിലായി ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ കേരള വനം വകുപ്പിന്റെ http://www.forest.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 14.
ഇൻസ്ട്രക്ടർ
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തില്‍ എയ്റോ മോഡലിങ് ഇൻസ്ട്രക്ടർ കം സ്റ്റോർ കീപ്പർ തസ്തികയില്‍ താല്‍കാലിക ഒഴിവ്. യോഗ്യരായവർ അസ്സല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 11നു മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ റജിസ്റ്റർ ചെയ്യുക. പ്രായപരിധി 18-41. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല.
ട്രേഡ് ടെക്നിഷ്യൻ
ബാർട്ടണ്‍ഹില്‍ ഗവ. എൻജിനീയറിങ് കോളജില്‍ ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ടെക്നിഷ്യൻ ഒഴിവ്. താല്‍ക്കാലിക നിയമനം. യോഗ്യത: ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനീയറിങ്ങില്‍ ടിഎച്ച്‌എസ്‌എല്‍സി/ഐടിഐ /കെജിസിഇ. അഭിമുഖം ഫെബ്രുവരി 4 നു 10 ന് തിരുവനന്തപുരം ബാർട്ടണ്‍ഹില്‍ എൻജിനീയറിങ് കോളജിലെ ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ് വിഭാഗ ഓഫിസില്‍.
Matron Programmer Nurse and many other vacancies Jobs in Kerala that you can apply for now