വീണ്ടും സഊദി അറേബ്യയിലേക്ക് റിക്രൂട്ട്മെന്റുമായി കേരള സര്ക്കാര്. സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoHഈസ്റ്റേണ് ഹെല്ത്ത് ക്ലസ്റ്റര്) കേരളത്തില് നിന്നുളള നഴ്സുമാര്ക്ക് അവസരങ്ങളുമായി നോര്ക്ക റൂട്ട്സാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
ഒഴിവ്
അഡല്റ്റ് ഓങ്കോളജി, ഡയാലിസിസ്, എമര്ജന്സി റൂം (ER), ഐ സി യു അഡല്റ്റ്, മെഡിക്കല് , നിയോനാറ്റല് ഐ സി യു , നേര്വ്സ്, എന് ഐ സി യു, ഓപ്പറേറ്റിംഗ് റൂം (OR), ഓര്ഗന് ട്രാന്സ്പ്ലാന്റെഷന്, പീഡിയാട്രിക് ഓങ്കോളജി, പി ഐ സി യു, സര്ജിക്കല് സ്പെഷ്യാലിറ്റികളിലാണ് അവസരം.
യോഗ്യത
നഴ്സിങില് ബിരുദമോ/പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വര്ഷത്തെ പ്രവൃത്തിപരിചയവും ഉളളവര്ക്ക് അപേക്ഷിക്കാം.
സൗദി കമ്മീഷന് ഫോര് ഹെല്ത്ത് സ്പെഷ്യലിസ്റ്റ് വെബ്സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണല് ക്ലാസ്സിഫിക്കേഷന് നേടിയിരിക്കണം. അപേക്ഷകര് മുന്പ് SAMR പോര്ട്ടലില് രജിസ്റ്റര് ചെയ്തവരാകരുത്.
കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്ട്ടും ഉളളവരാകണം.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്ഥികള് വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്ത്തിപരിചയം, പാസ്സ്പോര്ട്ട് എന്നിവയുടെ പകര്പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇമെയില് ഐ.!ഡിയിലേയ്ക്ക് സെപ്റ്റംബര് 04 ന് രാവിലെ 10 മണിക്കകം അപേക്ഷ നല്കണമെന്ന് നോര്ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് അജിത് കോളശ്ശേരി അറിയിച്ചു. ഇതിനായുളള അഭിമുഖം മുംബൈയില് നടക്കും.
അഭിമുഖസമയത്ത് പാസ്സ്പോര്ട്ട് ഹാജരാക്കേണ്ടതാണ്. കൂടുതല് വിവരങ്ങള്ക്ക് 04712770536, 539, 540, 577 എന്നീ നമ്ബറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്) 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നോര്ക്ക ഗ്ലോബല് കോണ്ടാക്‌ട് സെന്ററിന്റെ ടോള് ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള് സര്വ്വീസ്) ബന്ധപ്പെടാവുന്നതാണ്.