ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ജോലി നിർത്തി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് നാട്ടില്‍ തൊഴില്‍ ലഭ്യമാക്കുന്നതിന് സഹായിക്കുന്ന കേരള സർക്കാർ പദ്ധതിയാണ് നെയിം.
അഥവാ നോർക്ക അസിസ്റ്റഡ് & മൊബിലെെസ്ഡ് എംപ്ലോയ്മെന്റ് (NAME). കേരള സർക്കാരിന് കീഴില്‍ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ നിലവില്‍ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങള്‍ക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെ എത്തിയ പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രവാസി പുനരധിവാസത്തിനായുളള നോർക്കാ റൂട്ട്‌സിന്റെ എൻ.ഡി.പി.ആർ.ഇ.എം, പ്രവാസി ഭദ്രത എന്നീ സംരംഭകത്വ വികസന പദ്ധതികള്‍ക്കു പുറമേയാണ് നെയിം പദ്ധതി നടപ്പിലാക്കുന്നത്. നെയിം സ്കീമുമായി ബന്ധപ്പെട്ട് പുതിയ എംപ്ലോയർ രജിസ്ട്രേഷന് നോർക്ക അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി താല്‍പര്യമുള്ള തൊഴില്‍ദാതാവുമാരെയാണ് ആവശ്യം.
നെയിം എംപ്ലോയർ സ്കീം
നെയിം സ്കീമില്‍ തൊഴില്‍ നല്‍കാൻ താല്‍പര്യമുള്ള സ്ഥാപനങ്ങളെ ആവശ്യപ്പെട്ട് കൊണ്ട് പുതിയ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ് നോർക്ക. എംപ്ലോയർ കാറ്റഗറിയില്‍ രജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
നോർക്ക റൂട്ട്‌സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസികേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) പ്രതിവർഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്ബളവിഹിതം (വേജ് കോമ്ബൻസേഷൻ) പദ്ധതിവഴി ലഭിക്കും. സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്‌ഐ), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), ഉദ്യം രജിസ്‌ട്രേഷനുളള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എല്‍.എല്‍.പി കമ്ബനികള്‍, അംഗീകൃത സ്റ്റാർട്ടപ്പുകള്‍ എന്നിവയ്ക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നതിനും വിശദവിവരങ്ങള്‍ക്കും ———— വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2770523 എന്ന ഫോണ്‍ നമ്ബറില്‍ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
ദിവസവേതനത്തിന്റെ 50 ശതമാനം അല്ലെങ്കില്‍ പരമാവധി 400 രൂപ, ഇതില്‍ ഏതാണോ കുറവ് അതാണ് ശമ്ബളവിഹിതമായി തൊഴിലുടമയ്ക്ക് ലഭിക്കുക. ഇക്കാര്യത്തില്‍ നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്ബളവിഹിതം ലഭ്യമാക്കി നെയിം പദ്ധതിപ്രകാരം നിയമിക്കാനാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാവുന്നതാണ്.
kerala government norka roots invite application for name employer scheme. benefit for expatriates who have returned home and looking for a new job