സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. മലയാളികൾക്കാണ് അവസരം. സൗദി അറേബ്യ (ദമാം, റിയാദ്, ജിദ്ദ), യുഎഇ (ഷാർജ), ഒമാൻ (മസ്‌കറ്റ്), ഖത്തർ (ദോഹ), മലേഷ്യ (ക്വലാലംപൂർ), ബഹ്‌റൈൻ (മനാമ), ബഹ്റൈൻ (മനാമ) ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂർ) എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. യോഗ്യതയും മറ്റ് വിശദാംശങ്ങളും അറിയാം.
മലയാളി ആയിരിക്കണം. മലയാളം നന്നായി കൈകാര്യം ചെയ്യാൻ സാധിക്കണം. അതത് രാജ്യങ്ങളിലെ പ്രാദേശിക ഭാഷകളിൽ പ്രാവീണ്യം വേണം
അഭിഭാഷകനായി കേരളത്തിലും അപേക്ഷ നല്‍കുന്ന രാജ്യത്തെ നിയമ മേഖലയിലും കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
അപേക്ഷകർ വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അയക്കണം. പൂരിപ്പിച്ച അപേക്ഷയുടെ സ്കാന്‍ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകളുx ceo.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് സപ്റ്റംബർ 20നകംhttp://www.norkaroots.org അപേക്ഷിക്കണം.
എന്‍ ഐ എഫ് എല്ലില്‍ ജർമ്മൻ/OET/IELTS ട്യൂട്ടർമാരുടെ ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം കോഴിക്കോട് സെന്ററുകളില്‍ ജർമ്മൻ ട്യൂട്ടര്‍മാരുടേയും കോഴിക്കോട് സെന്ററില്‍ OET/IELTS ട്യൂട്ടർമാരുടെയും ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജർമ്മൻ സംസാരിക്കാനും എഴുതാനുമുള്ള ഭാഷാപ്രാവീണ്യത്തോടൊപ്പം അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദമോ ബിരുദാനന്തര ബിരുദമോ B2/C1/C2 ലെവല്‍ യോഗ്യതയും അദ്ധ്യാപന പരിചയവും വേണം. കോമണ്‍ യൂറോപ്യന്‍ ഫ്രെയിംവര്‍ക്ക് ഓഫ് റഫറന്‍സ് ഫോര്‍ ലാംഗ്വേജസ് (CEFR) എന്നിവയെക്കുറിച്ചും ജർമ്മനിയുടെ സാംസ്കാരികവും സാമൂഹികവുമായ വശങ്ങളെക്കുറിച്ചുള്ള അറിവ് എന്നിവ അഭികാമ്യമാണ്. OET/IELTS ട്യൂട്ടർമാര്‍ക്ക് ഒരുവര്‍ഷത്തെ അദ്ധ്യാപന പരിചയവും വേണം. TESOL/TEFL യോഗ്യത നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും