നാഷണല്‍ ആയുഷ് മിഷന് കീഴില് ജോലി നേടാന് അവസരം. നാഷണല് ആയുഷ് മിഷന് തൃശൂരില് ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള പബ്ലിക് ഹെല്ത്ത് പ്രോഗ്രാം പദ്ധതിയിലാണ് അവസരം.
മള്ട്ടി പര്പ്പസ് വര്ക്കര്- പാലിയേറ്റീവ് നഴ്സ് തസ്തികയില് കരാര് അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.
പ്രായപരിധി
2025 ജനുവരി 1ന് 40 വയസ് കവിയരുത്.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്ഥികള് അപേക്ഷ ഫോം, ബയോഡാറ്റ, ഫോട്ടോ, സര്ട്ടിഫിക്കറ്റ് ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല് രേഖ ഇവയുടെയെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള് സഹിതം തൃശ്ശൂര് രാമവര്മ്മ ജില്ലാ ആയുര്വേദ ആശുപത്രിയില് പ്രവര്ത്തിക്കുന്ന നാഷണല് ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില് ജനുവരി 10 ന് വൈകീട്ട് 5 നകം തപാല് വഴിയോ എത്തിക്കണം. ഇന്റര്വ്യൂ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്ക്ക് തൃശൂര് നാഷണല് ആയുഷ് മിഷന് ഓഫീസുമായി ബന്ധപ്പെടുക.
കുക്കിനെ താത്കാലികമായി നിയമിക്കുന്നു
അയണിക്കാട് പ്രവര്ത്തിക്കുന്ന നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ഹോമിയോ ആശുപത്രിയില് ദിവസ വേതനാടിസ്ഥാനത്തില് താത്കാലികമായി കുക്കിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള് ജനുവരി 10 വൈകീട്ട് 5വരെ ആശുപത്രിയില് സമര്പ്പിക്കാം. ഫോണ്: 0472 2997557.
റേഡിയോഗ്രാഫര് ട്രെയിനി
കൊല്ലം സര്ക്കാര് മെഡിക്കല് കോളേജ് ആശുപത്രിയില് ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തില് റേഡിയോഗ്രാഫര് ട്രെയിനികളെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. റേഡിയേഷന് ടെക്നോളജിയിലുള്ള ഡിപ്ലോമ അല്ലെങ്കില് ഡിആര്ആര്ടിയും പാരാമെഡിക്കല് കൗണ്സില് രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്ഥികള്ക്ക് തപാല് മുഖേനയോ ഓഫീസില് നേരിട്ട് ഹാജരായോ ജനുവരി 6ന് വൈകിട്ട് 5നകം അപക്ഷ സമര്പ്പിക്കാം. പ്രായപരിധി 1841 വയസ്. ഇന്റര്വ്യൂ തീയതി കൊല്ലം സര്ക്കാര് മെഡിക്കല് കോളേജിന്റെ വെബ്സൈറ്റില് (www.gmckollam.edu.in) പ്രസിദ്ധീകരിക്കും.
അപേക്ഷകര് അഭിമുഖത്തിന് ഹാജരാകുമ്ബോള് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസല് രേഖകളും പകര്പ്പുകളും സഹിതം കൊല്ലം സര്ക്കാര് മെഡിക്കല് കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില് ഹാജരാകണം.
Nurse and Peon job in National Ayush Mission