ഇന്ത്യയിലെ 15 എയിംസുകളിലേക്ക് (All India Institute Of Medical Science) നഴ്സിങ് ഓഫീസര്ക്കായി റിക്രൂട്ട്മെന്റ് നടത്തുന്നു.
ഗുവാഹട്ടി, ജോധ്പൂര്, കല്യാണി, ന്യൂഡല്ഹി, ഭട്ടിന്ഡ, ഭുവനേശ്വര്, ബിലാസ്പൂര്, ദിയോഗര്, ഗൊരഖ്പൂര്, മംഗളഗിരി, പട്ന, നാഗ്പൂര്, റായ്ബറേലി, ഋഷികേശ്, വിജയ്പൂര് എന്നിവിടങ്ങളിലേക്കാണ് നിയമനം. ഓരോ സ്ഥാപനങ്ങളിലെയും ഒഴിവുള്ള തസ്തികകളുടെ എണ്ണം വൈകാതെ വെബ്സൈറ്റില് പ്രസിദ്ധീകരിക്കും.
യോഗ്യത
ബി.എസ്.സി നഴ്സിങ്/ പോസ്റ്റ് ബി.എസ്.സി/ ജനറല് നഴ്സിങ്ങ്.
50 കിടക്കകളെങ്കിലുമുള്ള ആശുപത്രിയില് 2 വര്ഷത്തെ പ്രവൃത്തി പരിചയം വേണം.
സംസ്ഥാന/ ഇന്ത്യന് നഴ്സിങ് കൗണ്സിലില് രജിസ്റ്റര് ചെയതവരായിരിക്കണം.
ഉയര്ന്നപ്രായപരിധി 30 വയസാണ്. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
പൊതുയോഗ്യത പരീക്ഷയായ (NORCET) മുഖേനയാണ് നിയമനം നടക്കുക. രണ്ട് ഘട്ടമായി ഓണ്ലൈനായാണ് പരീക്ഷ സംഘടിപ്പിക്കുക. ആദ്യ ഘട്ടം 15നും, മുഖ്യപരീക്ഷ ഒക്ടോബര് നാലിനും നടക്കും.
ജനറല് കാറ്റഗറിക്ക് 3000 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്ക്ക് 2400 രൂപ. ഭിന്നശേഷിക്കാര്ക്ക് ഫീസില്ല.
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് http://www.aiimsexams.ac.in എന്ന വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങളറിയാം. അപേക്ഷ നല്കേണ്ട അവസാന തീയതി 21.08.2024.