മില്‍മയ്ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. മില്‍മയുടെ തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്സ് യൂണിയന് ലിമിറ്റഡിലേക്ക് പുതിയ റിക്രൂട്ട്മെന്റ്.
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റിലേക്ക് താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 1ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
തസ്തിക& ഒഴിവ്
മില്‍മ തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്സ് യൂണിയന് ലിമിറ്റഡില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് റിക്രൂട്ട്മെന്റ്.
ആകെ 2 ഒഴിവുകള്‍.
Advt No: TRU/PER/2-C/2024
പ്രായം
40 വയസ് കവിയരുത്. (പ്രായം 01.01.2024 അടിസ്ഥാനമാക്കി കണക്കാക്കും) സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും.
യോഗ്യത
പത്താം ക്ലാസ് വിജയം
ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും ഹെവി മോട്ടോര്‍ വാഹനങ്ങളും ഓടിക്കാന്‍ നിലവിലുള്ള മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം.
ഹെവി മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് കുറഞ്ഞത് 3 വര്‍ഷമെങ്കിലും നിലനില്‍ക്കണം.
കൂടാതെ 16.01.1979 ന് ശേഷം നല്കിയ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാര്യത്തില്‍ ഹെവി ഡ്യൂട്ടി ഗുഡ്സ്, ഹെവി ഡ്യൂട്ടി പാസഞ്ചര്‍ വെഹിക്കിള്‍ എന്നിവ ഓടിക്കാന്‍ പ്രത്യേക അംഗീകാരം നല്‍കണം.
മാനദണ്ഡങ്ങള്‍ക്കനുസൃതമായി മെഡിക്കല്‍ ഫിറ്റ്നസ്.
മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം
അഭിമുഖം
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മുകളില്‍ പറഞ്ഞിരിക്കുന്ന വിലാസത്തില്‍ നിശ്ചിത തീയതികളില്‍ അഭിമുഖത്തിന് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം.
ഇന്റര്‍വ്യൂ തീയതി: 01.10.2024ന് രാവിലെ 10 മണിമുതല്‍ 12.30 വരെ.
വിലാസം
തിരുവനന്തപുരം റീജിയണല്‍ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് ലിമിറ്റഡ്. ഹെഡ് ഓഫീസ്: ക്ഷീരഭവന്‍, പട്ടം, തിരുവനന്തപുരം695004 ഫോണ്‍04712447109 .
10th qualified candidates can get job in Milma No exam just an interview Know more