Friday, May 16, 2025

ഇന്ത്യയിൽ എവിടെ നിന്നും റേഷൻ വാങ്ങാം… കേന്ദ്ര സർക്കാരിന്റെ ഈ ആപ്പ് ഉണ്ടെങ്കിൽ…

രാജ്യത്ത് എല്ലായിടത്തും ഒരു റേഷൻ കാര്‍ഡ് ഉപയോഗിക്കാൻ കഴിയുന്ന ഒരു രാജ്യം ഒരു റേഷൻ കാര്‍ഡ് പദ്ധതിയുടെ ഭാഗമായി മൊബൈൽ ആപ് അവതരിപ്പിച്ച് സര്‍ക്കാര്‍. സംവിധാനം സുഗമമാക്കുന്നതിനായാണ് ‘മേര റേഷൻ ആപ്പ്’. അടുത്തുള്ള റേഷൻ കടകളെ തിരിച്ചറിയുന്നതിന് ഉൾപ്പെടെ ആപ്പ് സഹായകരമാകും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ആപ്ലിക്കേഷൻ ലഭ്യമാണ്. ‍കൂടുതൽ ഭാഷകളിൽ ലഭ്യമാക്കും.

നാഷണൽ ഇൻഫോമാറ്റിക്സ് സെൻററുമായി സഹകരിച്ചാണ് ആപ്പ് രൂപീകരിച്ചത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിൻെറ (എൻ‌എഫ്‌എസ്‌എ) ഗുണഭോക്താക്കൾ, കുടിയേറ്റ തൊഴിലാളികൾ എഫ്‌പി‌എസ് ഡീലർമാർ, മറ്റ് പ്രസക്തമായ പങ്കാളികൾ എന്നിവർക്കിടയിൽ ഒരു രാജ്യം ഒരു റേഷൻ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന സംവിധാനത്തിലൂടെ കുടിയേറ്റ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ഏത് പൊതുവിതരണ കേന്ദ്രം വഴിയും റേഷൻ വാങ്ങാൻ സാധിക്കുന്നതാണ്. സമീപത്തെ പൊതു വിതരണ കേന്ദ്രം, റേഷൻ ധാന്യങ്ങളുടെ വിവരങ്ങൾ തുടങ്ങിയവയും ആപ്പിൽ ലഭ്യമാണ്.

About This App

One Nation One Ration Card plan ensures distribution of subsidised foodgrains to ration card holders under NFSA to lift the entitled foodgrains from any Fair Price Shop (FPS) anywhere in the country by using their same/existing NFSA ration card after biometric/Aadhaar authentication on an electronic Point of Sale (ePoS) device. Under this scheme, beneficiaries will continue to get Rice, Wheat and Coarse Grain at the rate of Rs. 3, Rs. 2 and Rs. 1 per Kg respectively in other States as well.

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular