Wednesday, May 21, 2025

ക്ലര്‍ക്ക്, സെക്രട്ടറി, അസിസ്റ്റന്റ് തുടങ്ങി വേറെയും ഒഴിവുകള്‍; മദ്രാസ് ഹെെക്കോടതിയില്‍ റിക്രൂട്ട്മെന്റ്; സമയം തീരുന്നു

മദ്രാസ് ഹൈക്കോടതയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. പേഴ്‌സണല്‍ അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി, പേഴ്‌സണല്‍ അസിസ്റ്റന്റ് (രജിസ്ട്രാർ), പേഴ്‌സണല്‍ ക്ലർക്ക് എന്നീ തസ്തികകളിലായാണ് ഒഴിവുകള്‍.

ഉദ്യോഗാർഥികള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച്‌ ഓണ്‍ലൈൻ അപേക്ഷ നല്‍കാം. അവസാന തീയതി മെയ് 5.

തസ്തിക & ഒഴിവ്

മദ്രാസ് ഹൈക്കോടതിയില്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി, പേഴ്‌സണല്‍ അസിസ്റ്റന്റ് (രജിസ്ട്രാർ), പേഴ്‌സണല്‍ ക്ലർക്ക് റിക്രൂട്ട്‌മെന്റ്.

പ്രായപരിധി

ഉദ്യോഗാർഥികള്‍ക്ക് 18 വയസ് പൂർത്തിയാവണം. പ്രായം 2025 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും.

തെരഞ്ഞെടുപ്പ്

ഉദ്യോഗാർഥികള്‍ എഴുത്ത് പരീക്ഷക്ക് ഹാജരാവണം. അതില്‍ വിജയിക്കുന്നവരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതില്‍ നിന്ന് ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്തി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

ശമ്ബളം

പേഴ്‌സണല്‍ അസിസ്റ്റന്റ് : ജോലി ലഭിച്ചാല്‍ 56,100 രൂപ മുതല്‍ 2,05,700 രൂപ വരെ ശമ്ബളം ലഭിക്കും.

പ്രൈവറ്റ് സെക്രട്ടറി : ജോലി ലഭിച്ചാല്‍ 56,100 രൂപ മുതല്‍ 2,05,700 രൂപ വരെ ശമ്ബളം ലഭിക്കും.

പേഴ്‌സണല്‍ അസിസ്റ്റന്റ് (രജിസ്ട്രാർ) : ജോലി ലഭിച്ചാല്‍ 36,400 രൂപ മുതല്‍ 1,34,200 രൂപ വരെ ശമ്ബളം ലഭിക്കും.

പേഴ്‌സണല്‍ ക്ലർക്ക് : ജോലി ലഭിച്ചാല്‍ 20,600 രൂപ മുതല്‍ 75,900 രൂപ വരെ ശമ്ബളം ലഭിക്കും.

അപേക്ഷ ഫീസ്

പേഴ്‌സണല്‍ അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി പോസ്റ്റുകളില്‍ 1200 രൂപ.

രജിസ്ട്രാർ പോസ്റ്റില്‍ 1000 രൂപ.

ക്ലർക്ക് പോസ്റ്റില്‍ 800 രൂപ.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ മദ്രാസ് ഹൈക്കോടതിയുടെ വെബ്‌സൈറ്റ് സന്ദർശിച്ച്‌ ഓണ്‍ലൈനായി മെയ് 02ന് മുൻപായി അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനവും, അപേക്ഷ രീതികളും വെബ്‌സൈറ്റിലുണ്ട്.

വെബ്‌സൈറ്റ് : http://mhc.tn.gov.in

Madras High Court recruitment Vacancies are available for the positions of Personal Assistant, Private Secretary, Personal Assistant (Registrar), and Personal Clerk. visit the official website of Madras High Court to submit their online applications before may 05

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular