കേരളത്തില് വിവിധ ജില്ലകളില് കുടുംബശ്രീക്ക് കീഴില് ജോലി നേടാന് അവസരം. കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളില് ബ്ലോക്ക് തലത്തില് നിര്വ്വഹണത്തിനായി നിലവിലെ ബ്ലോക്ക് കോ ഓര്ഡിനേറ്റര്മാരുടെ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
താല്പര്യമുള്ളവര്ക്ക് കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച് ഓണ്ലൈന് അപേക്ഷ നല്കാം.
ഒഴിവുകള്
നിലവില് തിരുവനന്തപുരം, വയനാട്, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് ഒഴിവുകള് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്.
യോഗ്യത
ഉദ്യോഗാര്ഥികള്ക്ക് VHSC, അല്ലെങ്കില് ബിരുദം കൂടെ കമ്ബ്യൂട്ടര് പരിജ്ഞാനവും വേണം.
അപേക്ഷ നല്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്, തൊട്ടടുത്ത ബ്ലോക്കില് താമസിക്കുന്നവര് / ജില്ലയില് താമസിക്കുന്നവര് എന്നിവര്ക്ക് മുന്ഗണന നല്കുന്നതാണ്, കുടുംബശ്രീ അംഗം/ കുടുംബശ്രീ കുടുംബാംഗം/ ഓക്സിലറി അംഗം എന്നിവരായ വനിതകള്ക്കു മാത്രമേ ടി തസ്തികയില് അപേക്ഷിക്കുവാന് അര്ഹതയുണ്ടായിരിക്കുകയുള്ളു.
ബന്ധപ്പെട്ട മേഖലയില് പ്രവൃത്തി പരിചയം ഉള്ളവര്ക്ക് മുന്ഗണന നല്കുന്നതാണ്. എഴുത്ത് പരീക്ഷയുണ്ടായിരിക്കും. വിശദവിവരങ്ങള് പിന്നീട് അറിയിക്കും.
ശമ്ബളം
ജോലി ലഭിച്ചാല് 15,000 രൂപ മുതല് 20,000 രൂപ വരെ നിങ്ങള്ക്ക് മാസശമ്ബളമായി ലഭിക്കും.
അപേക്ഷ
താല്പര്യമുള്ളവര് കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കുക. വിശദമായ വിജ്ഞാപനവും, ഓണ്ലൈന് അപേക്ഷ നടപടിക്രമവും വെബ്സൈറ്റിലുണ്ട്.
Degree holders can become coordinators in Kudumbashree Vacancies in various districts Apply soon