കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് കീഴിലുള്ള സബ്‌സിഡറി കമ്ബനിയായ ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് (HCSL) ന് കീഴില്‍ വര്‍ക്ക്‌മെന്‍ റിക്രൂട്ട്‌മെന്റ്.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജോലിക്കാരെയാണ് നിയമിക്കുന്നത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 24ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ ഫയര്‍മെന്‍, സെമി സ്‌കില്‍ഡ് റിഗ്ഗര്‍, സ്‌കാഫോള്‍ഡര്‍ റിക്രൂട്ട്‌മെന്റ്. വര്‍ക്ക് മെന്‍ കാറ്റഗറിയിലാണ് നിയമനം.
പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരാവരുത്. പ്രായം മാര്‍ച്ച് 24, 2025 അടിസ്ഥാനമാക്കി കണക്കാക്കും. ഒബിസി, എസ്.സി, എസ്.ടി തുടങ്ങിയ സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ഫയര്‍മെന്‍
എസ്.എസ്.എല്‍.സി വിജയം. സര്‍ക്കാര്‍ അംഗീകൃത ഫയര്‍ സര്‍വീസ് കോഴ്‌സുകളില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. അല്ലെങ്കില്‍ NBCD സര്‍ട്ടിഫിക്കറ്റ്.
മികച്ച ആശയ വിനിമയ ശേഷിയും, ഹിന്ദി/ ബെംഗാളി പരിജ്ഞാനവും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും
സെമി സ്‌കില്‍ഡ് റിഗ്ഗര്‍
നാലാം ക്ലാസ് വിജയം. കൂടെ റിഗ്ഗിങ് ജോലിയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.
സ്‌കാഫോള്‍ഡര്‍
പത്താം ക്ലാസ് വിജയം. സ്‌കാഫോള്‍ഡിങ്ങില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. മികച്ച ആശയ വിനിമയ ശേഷിയും, ഹിന്ദി/ ബെംഗാളി പരിജ്ഞാനവും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 22,100 രൂപ ശമ്ബളമായി ലഭിക്കും. ഓവര്‍ ടൈം ജോലിക്ക് 5530 രൂപ അധികം ലഭിക്കും.
അപേക്ഷ ഫീസ്
200 രൂപ അപേക്ഷ ഫീസായി നല്‍കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ ലിങ്ക് സെലക്‌ട് ചെയ്യുക. അപേക്ഷ, നോട്ടിഫിക്കേഷന്‍ ലിങ്കുകള്‍ അതിലുണ്ട്. മാര്‍ച്ച് 24ന് മുന്‍പായി തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ പൂര്‍ത്തിയാക്കുക.
അപേക്ഷ: CLICK
വിജ്ഞാപനം: CLICK
വെബ്‌സൈറ്റ്: CLICK
കൂടുതല്‍ തൊഴില്‍ വാർത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
cochin shipyard limited latest job vacancy apply till march 23