Wednesday, May 21, 2025

ഡിഗ്രി ഉണ്ടോ?കൊച്ചിന്‍ മെട്രോയില്‍ അസിസ്റ്റന്റ് മാനേജര്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു; ലക്ഷങ്ങള്‍ ശമ്ബളത്തില്‍ ജോലി നേടാം

കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡ് വിവിധ വകുപ്പുകളിലേക്ക് അസിസ്റ്റന്റ് മാനേജര്‍ നിയമനം നടത്തുന്നു. ഡിസൈന്‍, ആര്‍കിടെക്‌ട്, മാര്‍ക്കറ്റിങ് തസ്തികകളിലാണ് ഒഴിവുകള്‍.

വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മെയ് 7ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവുകള്‍

കെഎംആര്‍എല്ലില്‍ ഡിസൈന്‍, ആര്‍കിടെക്‌ട്, മാര്‍ക്കറ്റിങ് തസ്തികകളില്‍ അസിസ്റ്റന്റ് മാനേജര്‍ നിയമനം. ആകെ ഒഴിവുകള്‍ 04.

അസിസ്റ്റന്റ് മാനേജര്‍ (ഡിസൈന്‍) = 01

ജോയിന്റ് ജനറല്‍ മാനേജര്‍ (ഡിസൈന്‍) = 01

അസിസ്റ്റന്റ് മാനേജര്‍ (ആര്‍കിടെക്‌ട്) = 01

അഡീഷണല്‍ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ് & കൊമേഴ്‌സ്യല്‍) = 01

പ്രായപരിധി

അസിസ്റ്റന്റ് മാനേജര്‍ (ഡിസൈന്‍), അസിസ്റ്റന്റ് മാനേജര്‍ (ആര്‍കിടെക്‌ട്) = 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ജോയിന്റ് ജനറല്‍ മാനേജര്‍ (ഡിസൈന്‍), അഡീഷണല്‍ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ് & കൊമേഴ്‌സ്യല്‍) = 48 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

അസിസ്റ്റന്റ് മാനേജര്‍ (ഡിസൈന്‍)

സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക്. കൂടെ 5 വര്‍ഷത്തെ ജോലി പരിചയം

ജോയിന്റ് ജനറല്‍ മാനേജര്‍ (ഡിസൈന്‍)

സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക്. കൂടെ 15വര്‍ഷത്തെ ജോലി പരിചയം

അസിസ്റ്റന്റ് മാനേജര്‍ (ആര്‍കിടെക്‌ട്)

ബിആര്‍ക് യോഗ്യത വേണം. കൂടെ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

അഡീഷണല്‍ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ് & കൊമേഴ്‌സ്യല്‍)

മാര്‍ക്കറ്റിങ്ങില്‍ എംബിഎ യോഗ്യത വേണം. 17 വര്‍ഷമാണ് ജോലി പരിചയം ആവശ്യമുള്ളത്.

ശമ്ബളം

അസിസ്റ്റന്റ് മാനേജര്‍ (ഡിസൈന്‍) = 50,000 രൂപമുതല്‍ 1,60,000 രൂപവരെ.

ജോയിന്റ് ജനറല്‍ മാനേജര്‍ (ഡിസൈന്‍) = 90,000 രൂപമുതല്‍ 2,40,000 രൂപവരെ.

അസിസ്റ്റന്റ് മാനേജര്‍ (ആര്‍കിടെക്‌ട്) = 50,000 രൂപമുതല്‍ 1,60,000 രൂപവരെ.

അഡീഷണല്‍ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ് & കൊമേഴ്‌സ്യല്‍) = 1,00000 രൂപമുതല്‍ 260000 രൂപവരെ.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജ് തിരഞ്ഞെടുത്ത് പുതിയ റിക്രൂട്ട്‌മെന്റ് കാണുക. ഓരോ തസ്തികയോടൊപ്പവും നല്‍കിയ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച്‌ മനസിലാക്കി നേരിട്ട് അപേക്ഷ നല്‍കുക.

അപേക്ഷ: CLICK

വിജ്ഞാപനം: CLICK

Kochi Metro Rail Limited is recruiting Assistant Managers for various departments, including Design, Architecture, and Marketing. Candidates with different degree qualifications can apply.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular