Thursday, November 21, 2024

കൊച്ചിയില്‍ ജോലി വേണോ? 50 ഒഴിവുകള്‍; പ്രവൃത്തിപരിചയവും ആവശ്യമില്ല, ഇപ്പോള്‍ അപേക്ഷിക്കാം

നാട്ടില്‍ തന്ന ഒരു ജോലി ആഗ്രഹിക്കാത്ത ആരാണുള്ളതല്ലേ. കുറഞ്ഞ ശമ്ബളത്തിനായാലും തത്കാലത്തേക്ക് ഒരു ജോലി എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ കൊച്ചി വാട്ടർമെട്രോയില്‍ അവസരമുണ്ട്.

ബോട്ട് ഓപറേഷൻ ട്രെയിനി തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 28 വയസാണ്. നിലവില്‍ 50 ഒഴിവുകളാണ് ഉളളത്.

60 ശതമാനം മാർക്കോട് കൂടി ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ്/മെക്കാനിക്കല്‍ എന്നിവയില്‍ ഏതെങ്കിലും ഐടിഐ/ ഡിപ്ലോമയാണ് യോഗ്യത. പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാൻ സാധിക്കും. (അപേക്ഷകർ 2021, 2022, 2023 വർഷങ്ങളില്‍ പാസ് ഔട്ട് ആയവരായിരിക്കണം).

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വർഷത്തേക്ക് നിയമനം നീട്ടി ലഭിച്ചേക്കാം. ഇഎസ്‌ഐയും ഇപിഎഫും ഉള്‍പ്പെടെ 9000 രൂപ സ്റ്റൈപന്റായി ലഭിക്കും.

അഭിമുഖം കൊച്ചിയില്‍

കൊച്ചിയില്‍ വെച്ചായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. അഭിമുഖത്തിനായി എത്തുന്നവർക്ക് ടിഎയോ ഡിഎയോ ലഭിക്കില്ല.

ഇനി അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

കെഎഡബ്ല്യുഎല്‍/കെഎംആർഎല്‍ വെബ്സൈറ്റില്‍ കയറി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബർ 9 ആണ് അപേക്ഷിക്കാനുള്ള അവസാന ദിവസം.

കൊച്ചി മെട്രോയില്‍ ഒഴിവ്

കൊച്ചി മെട്രോയ്ക്ക് കീഴില്‍ അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി) ഇ2, മാനേജർ (സേഫ്റ്റി) ഇ3 തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഒരു ഒഴിവാണ് ഉള്ളത്. 35 നും 40 നും ഇടയില്‍ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസം 50,000 മുതല്‍ 1,80,000 വരെ ശമ്ബളം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി മെട്രോ വെബ്സ്റ്റില്‍ വിശദമായ വിജ്ഞാപനം ലഭിക്കും.

സ്വിഫ്റ്റില്‍ ഐടി കോർഡിനേറ്ററാം; 35,000 രൂപ ശമ്ബളം

കെ എസ് ആർ ടി സി-സ്വിഫ്റ്റില്‍ ഐടി കോഡിനറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് ഉള്ളത്. കരാർ നിയമനമാണ്. കംമ്ബ്യൂട്ടർ സയൻസില്‍ ബിരുദമാണ് യോഗ്യത. കൂടാതെ ഏതെങ്കിലും പ്രമുഖ സ്ഥാപനത്തില്‍ ഐടി മേഖലയില്‍ കോഡിനേറ്ററായുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. 35,000 രൂപയാണ് ശമ്ബളം. താത്പര്യം ഉള്ളവർ ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സെന്റർ ഫോണ്‍ മാനേജ്മെന്റ് ഡെലവപ്പ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അപേക്ഷയുടെ മാതൃക നല്‍കിയിട്ടുണ്ട്. ഒക്ടോബർ 7 ആണ് അപേക്ഷിക്കാനുള്ള അവസാന ദിവസം.

അപ്ഡേറ്റഡ് സിവി, അതിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ,ഒപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. ഒപ്പും ഫോട്ടോയും ജെപിഇജി ഫോർമാറ്റിലായിരിക്കണം നല്‍കേണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular