കേരള യൂണിവേഴ്സിറ്റിയില് ജോലിയവസരം. സിസ്റ്റം മാനേജര് പോസ്റ്റിലേക്ക് കേരള പി.എസ്.സി മുഖേനയാണ് നിയമനം. കേരളത്തില് തന്നെ സ്ഥിര സര്ക്കാര് ജോലി സ്വപ്നം കാണുന്നവരാണ് നിങ്ങളെങ്കില് ഈയവസരം പാഴാക്കരുത്.
താല്പര്യമുള്ള ഉദ്യോഗാര്ഥികള്ക്ക് യോഗ്യത മാനദണ്ഡങ്ങള്ക്കനുസരിച്ച് അപേക്ഷ നല്കാം. അവസാന തീയതി ആഗസ്റ്റ് 14.
തസ്തിക
കേരള യൂണിവേഴ്സിറ്റിയില് സിസ്റ്റം മാനേജര്.
ആകെ 2 ഒഴിവുകളാണുള്ളത്.
പ്രായപരിധി
18 മുതല് 45 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്ഥികള് 1979 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയില് ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി മറ്റ് പിന്നാക്ക വിഭഗക്കാര്ക്ക് വയസിളവ് സംബന്ധിച്ച വിവരങ്ങള്ക്ക് വിജ്ഞാപനം കാണുക.
യോഗ്യത
MCA അല്ലെങ്കില് ബി.ടെക് ഇലക്‌ട്രിക്കല് & ഇലക്‌ട്രോണിക്സ്/ കമ്ബ്യൂട്ടര് സയന്സ്/ ബി.ടെക് (ഏതെങ്കിലും വിഷയങ്ങള്)
കമ്ബ്യൂട്ടര് സ്പെഷ്യലൈസേഷനോടെ പാസാവണം (അതായത് PGDCA അല്ലെങ്കില് തത്തുല്യം). ഡാറ്റ പ്രോസസിങ്/ സോഫ്റ്റ് വെയര് ഡെവലപ്മെന്റില് 8 വര്ഷത്തെ പരിചയം.
OR
ബി.ടെക് (ഏതെങ്കിലും വിഭാഗം), ഡാറ്റ പ്രോസസിങ്/ സോഫ്റ്റ് വെയര് ഡെവലപ്മെന്റില് 10 വര്ഷത്തെ പരിചയം.
OR
ഇലക്‌ട്രോണിക്സ്/ ഫിസിക്സ്/ കമ്ബ്യൂട്ടര് സയന്സ്/ മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയില് സ്പെഷ്യലൈസേഷനോടുകൂടിയ എം.എസ്.സി, ഡാറ്റ പ്രോസസിങ്/ സോഫ്റ്റ് വെയര് ഡെവലപ്മെന്റ് എന്നിവയില് 10 വര്ഷത്തെ പരിചയം.
ശമ്ബളം
77,200 രൂപ മുതല് 1,40,500 രൂപ വരെ ശമ്ബളമായി ലഭിക്കും. കൂടാതെ കേരള സര്ക്കാര് മുഖേനയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്ഥികള് താഴെ നല്കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്കുക. കേരള പി.എസ്.സിയുടെ വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ. അവസാന തീയതി ആഗസ്റ്റ് 14 രാത്രി 12 മണി വരെ.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/index.php
വിജ്ഞാപനം: https://www.keralapsc.gov.in/sites/default/files/2024-07/noti-190-24.pdf