Wednesday, May 21, 2025

യുവജന കമ്മീഷനില്‍ ജില്ല കോര്‍ഡിനേറ്റര്‍, കൗണ്‍സിലേഴ്‌സ്; പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അവസരം; ഇന്റര്‍വ്യൂ ആഗസ്റ്റ് 30ന്

കേരള സംസ്ഥാന യുവജന കമ്മീഷന് വിവിധ പദ്ധതികളിലേയ്ക്ക് ഒഴിവുള്ള ജില്ലാ കോര്ഡിനേറ്റര്മാരെയും കൗണ്സിലേഴ്സിനെയും മാര്ച്ച്‌ 2025 വരെയുള്ള കാലയളവിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന് ഇന്റര്വ്യൂ ഓഗസ്റ്റ് 30 ന് രാവിലെ 10 മണിക്ക് എറണാകുളം സര്ക്കാര് ഗസ്റ്റ് ഹൗസ് കോണ്ഫറന്സ് ഹാളില് വെച്ച്‌ നടക്കും.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില് ഒരു ഒഴിവും കാസറഗോഡ് ജില്ലയില് രണ്ട് ഒഴിവുകളിലുമായി 7 ജില്ലകളിലായി ആകെ 8 ജില്ലാ കോ ഓര്ഡിനേറ്റര്മാരെയും രണ്ട് കൗണ്സിലേഴ്സിനെയുമാണ് തിരഞ്ഞെടുക്കുന്നത്.

ജില്ലാ കോഡിനേറ്ററിന് 7000 രൂപയും .കൗണ്സിലേഴ്സിന് 12000 രൂപയും ്പ്രതിമാസ ഹോണറേറിയമായി ലഭിക്കും.

യോഗ്യത

ജില്ലാ കോഡിനേറ്റര് യോഗ്യത

പ്ലസ്ടു

കൗണ്സിലേഴ്സ് യോഗ്യത

MSc സൈക്കോളജി/ MSW

കമ്മീഷന്റെ പ്രസ്തുത മേഖലകളില് പ്രവൃത്തി പരിചയമുള്ളവര്ക്ക് മുന്ഗണന.

പ്രായപരിധി

18 നും – 40 നുമിടയില്.

താല്പര്യമുള്ള യുവജനങ്ങള് പാസ്പോര്ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ (സര്ട്ടിഫിക്കറ്റുകളുടെ കോപ്പി ഉള്പ്പെടെ) യോഗ്യത സംബന്ധിച്ച സര്ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം 2024 ആഗസ്റ്റ് 30 ന് രാവിലെ 10 മണിയ്ക്ക് എറണാകുളം ഗവ.ഗസ്റ്റ് ഹൌസ് കോണ്ഫറന്സ് ഹാളില് നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്. സംശയങ്ങള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക. വെബ്സൈറ്റ്: www.ksyc.kerala.gov.in

നോട്ടിഫിക്കേഷന് : click
അപേക്ഷാ ഫോം (കൗണ്സിലര്) : click
അപേക്ഷാ ഫോം (കോഓര്ഡിനേറ്റര്) : click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular