കേരള പി.എസ്.സി വിവിധ വകുപ്പുകളില്‍ പുതിയ വിജ്ഞാപനമിറക്കി. കാറ്റഗറി നമ്ബര്‍ 276 മുതല്‍ 313/2024 വരെയുള്ള തസ്തികകളിലാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 3 വരെ ഒറ്റത്തവണ രജിസ്ട്രേഷന് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കാം.
വകുപ്പുകള്‍,
ജനറല്‍
അസിസ്റ്റന്റ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) (കേരളത്തിലെ സര്‍വകലാശാലകള്‍), റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (വനം വന്യജീവി വകുപ്പ്), ജൂനിയര്‍ കെമിസ്റ്റ് (മൈനിങ് ആന്റ് ജിയോളജി), സയന്റിഫിക് അസിസ്റ്റന്റ് (പാതോളജി) (മെഡിക്കല്‍ വിദ്യാഭ്യാസം), ഡ്രാഫ്റ്റ്സ്മാന്‍/ ഓവര്‍സീയര്‍ ഗ്രേഡ് 2 (സിവില്‍) (ഹാര്‍ബര്‍ എഞ്ചിനീയറിങ്), മേസണ്‍ (മ്യൂസിയം മൃഗശാല വകുപ്പ്), റീജിയണല്‍ ഓഫീസര്‍ (സഹകരണ കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്), സ്വീപ്പര്‍ (ഫുള്‍ ടൈം) (സ്റ്റേറ്റ് ഫാമിങ് കോര്പ്പറേഷന്), ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്-തസ്തികമാറ്റം വഴിയുള്ള നിയമനം) എല്‍.പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം-തസ്തികമാറ്റം വഴിയുള്ള നിയമനം) (വിദ്യാഭ്യാസം), സര്‍ജന്റ് (നേരിട്ടും തസ്തികമാറ്റം വഴിയും) (വിവിധ വകുപ്പുകള്‍).
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്
അസിസ്റ്റന്റ് എഞ്ചിനീയര്‍ (എസ്.ടി) (ജല അതോറിറ്റി), ഓവര്‍സീയര്‍/ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 3 (എസ്.ടി) (തദ്ദേശ സ്വയംഭരണ വകുപ്പ്), ഓവര്‍സീയര്‍ ഗ്രേഡ് 3 (സിവില്‍) (എസ്.ടി) (ജലസേചനം).
എന്‍.സി.എ റിക്രൂട്ട്മെന്റ്
അസി. പ്രൊഫസര്‍- ഫിസിയോളജി (എസ്.ടി), ന്യൂറോളജി (എസ്.സി.സി.സി), ന്യൂറോ സര്‍ജറി (ഒബിസി), സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി (എല്‍.സി/ ആംഗ്ലോ ഇന്ത്യന്‍, ഒബിസി), ജനിറ്റോ യൂറിനറി സര്‍ജറി (യൂറോളജി) (ഹിന്ദു നാടാര്‍), ബയോ കെമിസ്ട്രി (എസ്.ടി) (മെഡിക്കല്‍ വിദ്യാഭ്യാസം), മേറ്റ് (മൈന്‍സ്) (എസ്.സി) (മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്), അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (എസ്.സി.സി.സി, എസ്.സി, മുസ്ലിം), അസിസ്റ്റന്റ് ഗ്രേഡ് 2 (ഒബിസി) (ഹൗസിങ് ബോര്‍ഡ്), ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (എസ്.സി/ എസ്.ടി), പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (ഉറുദു) (എസ്.സി), അറബിക് (എസ്.സി) (വിദ്യാഭ്യാസം), ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സ് (വിമുക്ത ഭടന്മാര്ക്ക് മാത്രം) (എസ്.ടി, എസ്.സി.സി.സി) (എന്‍.സി.സി/ സൈനിക ക്ഷേമം).
യോഗ്യത മാനദണ്ഡങ്ങളും അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷന് നടപടികളും വെബ്സൈറ്റില്‍ വിജ്ഞാപനത്തിലുണ്ട്.
വിശദമായ വിജ്ഞാപനം http://www.keralapsc.gov.in/notifucations ലിങ്കിലും ആഗസ്റ്റ് 30ലെ അസാധാരണ ഗസറ്റിലും ലഭ്യമാണ്.