കേരഫെഡിന് കീഴില് കൊല്ലം, കരുനാഗപ്പള്ളി മേഖലകളിലായി സെയില്സ് പ്രൊമോട്ടര്മാരെ നിയമിക്കുന്നു. താല്ക്കാലിക അടിസ്ഥാനത്തില് കരാര് നിയമനങ്ങളാണ് നടക്കുക.
ഡിഗ്രി യോഗ്യതയുള്ളവര്ക്ക് സെയില്സ് പ്രൊമോട്ടര് തസ്തികയിലേക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 20,000 രൂപ പ്രതിമാസം ശമ്ബളമായി ലഭിക്കും. താല്പര്യമുള്ളവര് അപേക്ഷകള് ഫെബ്രുവരി 3ന് വൈകീട്ട് 5ന് മുന്പായി താഴെ കാണുന്ന വിലാത്തില് അയക്കുക.
വിലാസം: മാനേജിങ് ഡയറക്ടര്, കേരഫെഡ് ഹെഡ് ഓഫീസ്, കേരള ടവര്, വെള്ളയമ്ബലം, വികാസ് ഭവന് പിഒ, തിരുവനന്തപുരം.
സംശയങ്ങള്ക്ക് : contact@kerafed.com സന്ദര്ശിക്കുക.
2. പരീക്ഷ ഭവനില് അവസരം
പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില് (പരീക്ഷാഭവന്, പൂജപ്പുര, തിരുവനന്തപുരം) പ്രോഗ്രാമര്, സീനിയര് കമ്ബ്യൂട്ടര് പ്രോഗ്രാമര് ഒഴിവുകളിലേക്ക് കരാര് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ടെക് (ഐടി/സിഎസ്)/എംസിഎ/എംഎസ്സി (ഐടി/സിഎസ്) ബി.ടെക് (ഐടി/സിഎസ്)
ആണ് യോഗ്യത. കമ്ബ്യൂട്ടര് നെറ്റ്വര്ക്കിലുള്ള പരിജ്ഞാനം, ഡിബിഎംഎസ്, നെറ്റ്വര്ക്ക് ഓപ്പറേറ്റിങ് സിസ്റ്റം, പിഎച്ച്‌പി, PostgreSQL, MySQL, Laravel, Codelgniter എന്നിവ അഭിലഷണീയം. സീനിയര് കമ്ബ്യൂട്ടര് പ്രോഗ്രാമര് യോഗ്യത നേടിയ ശേഷം 3 വര്ഷത്തെ പ്രവൃത്തിപരിചയം വേണം.
അപേക്ഷകള് ബയോഡാറ്റ, സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകള് സഹിതം ജനുവരി 31 വൈകിട്ട് 5 മണിക്കു മുന്പായി secy.cge@kerala.gov.in/supdtd.cge@kerala.gov.in ഇമെയില് വിലാസത്തില് സമര്പ്പിക്കണം. കൂടുതല് വിവരങ്ങള്ക്ക്: https://pareekshabhavan.kerala.gov.in/.
കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക
\Sales Promoter Recruitment in Kerafed 20000 as salary Application by February 3