Wednesday, May 21, 2025

വാട്ടര്‍ അതോറിറ്റിയുടെ ഈ ആപ്പ് ഉപയോഗിച്ച് ഇനി സ്വയം മീറ്റര്‍ റീഡിങ് നടത്തി ബില്‍ അടക്കാം…

മീറ്റര്‍ റീഡിങ് കാലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റി ആവിഷ്‌കരിച്ച സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ് ആണ് K Self App.

സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ് K Self App ഉപഭോക്താവിന് നേരിട്ട് ഉപയോഗിക്കാവുന്ന രീതിയിലും K Meter ആപ്പ്, മീറ്റര്‍ റീഡര്‍മാര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലുമാണ്. K Self App ആപ്പ് വഴി ഉപഭോക്താവിന് നേരിട്ട് റീഡിങ് രേഖപ്പെടുത്താനും ബില്‍ തുക ഒടുക്കാനും കഴിയും. റീഡിങ് രേഖപ്പെടുത്തുമ്ബോള്‍ ഫോട്ടോ കൂടി അപ് ലോഡ് ചെയ്യുന്നത് പിഴവുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ഉപഭോക്താവിന് ബില്ലുകള്‍ എസ്‌എംഎസ് വഴി ലഭ്യമാക്കാനും ഉടനെ പണം അടയ്ക്കാനും സാധിക്കുന്നു. ഇതു കൂടാതെ മീറ്റര്‍ ഡയലിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതു വഴി ലൊക്കേഷന്‍ സൂക്ഷിക്കാനും സാധിക്കും. ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ മീറ്റര്‍ റീഡില്‍ ബുക്കില്‍ എഴുതിയെടുത്ത് ഓഫിസില്‍ കൊണ്ടുവന്ന് പോസ്റ്റ് ചെയ്യുന്നതിലെ സമയനഷ്ടവും തെറ്റു വരാനുള്ള സാധ്യതയും ഒഴിവാക്കാന്‍ സാധിക്കുന്നു.

Features:

-Registration using consumer ID
-Generate bill by capturing the photo of meter, including the GPS coordinates
-Consumers can download bill and also pay via UPI
-Consumers will receive the bill generation SMS, make payments via UPI, and will receive a payment confirmation by SMS
-Consumers can view the last 6 months’ bills and receipts

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular