Friday, November 22, 2024

മികച്ച ശമ്ബളം, കരിയര്‍; ജൂട്ട് കോര്‍പ്പറേഷനില്‍ 90 ഒഴിവ്

പശ്ചിമ ബംഗാളിലെ ന്യൂ ടൗണ്‍ ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

90 ഒഴിവുണ്ട്.

  • അക്കൗണ്ടന്റ്: ഒഴിവ്-23, യോഗ്യത: അഡ്വാൻസ്ഡ് അക്കൗണ്ടൻസി, ഓഡിറ്റിങ് എന്നിവയുള്‍പ്പെട്ട എം.കോമും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ബി.കോമും ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും. ACA, SAS, CA, ACWA, CAD എന്നിവ അഭിലഷണീയം. പ്രായം: 30 വയസ്സ് കവിയരുത്. ശമ്ബളം: 28,600-1,15,000 രൂപ.
  • ജൂനിയർ അസിസ്റ്റന്റ്: ഒഴിവ്-25, ശമ്ബളം: 21,500-86,000 രൂപ. യോഗ്യത: ബിരുദം/ തത്തുല്യവും കംപ്യൂട്ടർ പ്രാവീണ്യവും മിനിറ്റില്‍ 40 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡും. പ്രായം: 30 വയസ്സ് കവിയരുത്.
  • ജൂനിയർ ഇൻസ്പെക്ടർ: ഒഴിവ്-42, ശമ്ബളം: 21,500-86,500 രൂപ. യോഗ്യത: പന്ത്രണ്ടാംക്ലാസ്/ തത്തുല്യം, സംസ്കരിക്കാത്ത ചണത്തിന്റെ വിപണനം, സംഭരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികളില്‍ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 30 വയസ്സ് കവിയരുത്.

സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയില്‍ കേന്ദ്ര ഗവ.ചട്ടങ്ങളനുസരിച്ചുള്ള ഇളവ് ലഭിക്കും. ഫീസ്: 250 രൂപയാണ് അപേക്ഷാഫീസ് (എസ്.സി, എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല). അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാനതീയതി: ഒക്ടോബർ 30. വിശദവിവരങ്ങള്‍ http://www.jutecorp.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular