Friday, May 16, 2025

സര്‍ക്കാര്‍ സ്ഥാപനത്തില്‍ പരീക്ഷയില്ലാതെ നേടാവുന്ന ജോലികള്‍; ഇന്റര്‍വ്യൂ വിവരങ്ങള്‍ അറിഞ്ഞിരിക്കാം

ഏലൂർ നഗരസഭയിലെ 92-ാം നമ്ബർ അങ്കണവാടിയില്‍ നടപ്പാക്കുന്ന അങ്കണവാടി കം ക്രഷ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ക്രഷ് ഹെല്‍പർമാരുടെ ഒഴിവ്.

ഏലൂർ നഗരസഭയില്‍ സ്ഥിര താമസക്കാരാകണം. പ്രായപരിധി: 35. യോഗ്യത പത്താംക്ലാസ്. അപേക്ഷകള്‍ ഏപ്രില്‍ 25നകം മുപ്പത്തടത്ത് ഐസിഡിഎസ് പ്രോജക്‌ട് ഓഫിസില്‍ ലഭിക്കണം. 91889 59719

ഇലക്‌ട്രിഷ്യൻ നിയമനം

എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തില്‍ ഏവിയോ കം ഇലക്‌ട്രിഷ്യൻ ഗ്രേഡ് 2 താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടക്കുന്നു. ഐടിഐ, എൻടിസി ഇലക്‌ട്രിഷ്യൻ, ഫിലിം പ്രൊജക്‌ട് ഓപ്പറേറ്റിങ്ങിലോ, ഓഡിയോ വിഷ്വല്‍ എയ്ഡ്സ് മേഖലയിലോ 2 വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 18 നും 41നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവർ ഏപ്രില്‍ 24നു മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റർ ചെയ്യണം.

കുക്ക്

കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡില്‍ കുക്ക് ഒഴിവില്‍ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്/തത്തുല്യം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കെജിസിഇ അല്ലെങ്കില്‍ 5 വർഷ പ്രവർത്തി പരിചയം. പ്രായപരിധി: 50 വയസ്. ശമ്ബളം: 18,390. അഭിമുഖം ഏപ്രില്‍ 22 നു 11 ന്.

സീനിയർ ഡോക്ടർ

എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗൈനക്കോളജി, റേഡിയോ ഡയഗ്നോസിസ്, പെരിയോഡോന്റിക്സ്, സിവിടിഎസ് വിഭാഗങ്ങളില്‍ സീനിയർ റസിഡന്റ് ഡോക്ടർ ഒഴിവുകള്‍. അഭിമുഖം ഏപ്രില്‍ 23നു 10.30ന് മെഡിക്കല്‍ കോളജിലെ സിസിഎം ഹാളില്‍. 0484–2754000.

ലൈബ്രേറിയൻ

എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തില്‍ ലൈബ്രേറിയൻ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ്. യോഗ്യത: ലൈബ്രറി സയൻസ് കോഴ്സ്, 5 വർഷ പ്രവൃത്തി പരിചയം. പ്രായം: 18-41. ഏപ്രില്‍ 25നു മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ റജിസ്റ്റർ ചെയ്യണം.

latest kerala job vacancies without exam in various government institutions know interview details

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular